28 March Thursday

സിപിഐ എം പ്രതിഷേധ വെബ്‌റാലി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കണ്ണൂർ 
‘കൊലക്കത്തി വലിച്ചെറിയൂ മാനവികതയുടെ കൊടിയുയർത്തൂ,- കോൺഗ്രസ്‌ ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ഒന്നിക്കൂ’ എന്ന സന്ദേശമുയർത്തി 73-ാമത് റിപ്പബ്ലിക്  ദിനത്തിൽ സിപിഐ എം  പ്രതിഷേധ വെബ് റാലി സംഘടിപ്പിക്കും.  ജില്ലാ കമ്മിറ്റിയുടെ യൂട്യൂബ് ചാനൽ, ഫെയ്‌സ്‌ ബുക്ക് പേജ് എന്നിവയിൽ വൈകിട്ട്‌ ഏഴിനാണ്‌ പരിപാടി. 
     ഇടുക്കി ഗവ. എൻജിനിയറിങ്‌ കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ തളിപ്പറമ്പിലെ ധീരജ്‌ രാജേന്ദ്രനെ കോൺഗ്രസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയതിൽ  പ്രതിഷേധിച്ചാണ്‌  പരിപാടി. കൊലയ്ക്കുശേഷവും കുടുംബത്തെ പരസ്യമായി അപമാനിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റും മറ്റു യുഡിഎഫ് നേതാക്കളും.  ഏകപക്ഷീയമായ കൊലപാതകങ്ങൾ നടന്നപ്പോഴൊന്നും സിപിഐ എം  കൊലയ്ക്ക് കൊലയെന്ന സമീപനം സ്വീകരിച്ചില്ല, പ്രത്യാക്രമണം നടത്തിയില്ല. നാട്ടിൽ സമാധാനമുണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങളെ അണിനിരത്തി പ്രതിഷേധം ഉയർത്തിക്കൊണ്ടുവരികയാണ് സിപിഐ എം.  കോവിഡ് സാഹചര്യത്തിൽ നടത്തുന്ന വെബ് റാലി അത്തരമൊരു ജനകീയ പ്രതിഷേധമാണ്. പരിപാടിയിൽ എല്ലാവരും അണിചേർന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top