17 December Wednesday

നേട്ടത്തിന്റെ നെറുകയിൽ 
മെഡിക്കൽ കോളേജ്‌ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023
തിരുവനന്തപുരം
ഹൃദയം തുറക്കാതെ ഹൃദയ വാൽവ് മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. ശസ്‌ത്രക്രിയക്കായി 3,01,429 രൂപയുടെ മെഡിസെപ് സഹായവും നൽകി. ട്രാൻസ് കത്തീറ്റർ ആർട്ടിക് വാൽവ് റീപ്ലേസ്മെaന്റ് ശസ്‌ത്രക്രിയയും ഹൃദയ വാൽവ് മാറ്റിവയ്‌ക്കൽ ചികിത്സയ്‌ക്ക്‌ മെഡിസെപ് ആനുകൂല്യം ലഭിക്കുന്നതും ഇവിടെ ആദ്യമാണ്. തിരുവനന്തപുരം പൗഢിക്കോണം സ്വദേശിയായ, അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം ബാധിച്ച  മുൻ പൊലീസ് ഉദ്യോഗസ്ഥന്‌ ഒമ്പതിനാണ് ശസ്‌ത്രക്രിയ നടത്തിയത്. ഹൃദ്രോഗ ചികിത്സയ്‌ക്ക്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭിച്ച മെഡിസെപ് ആനുകൂല്യങ്ങളിൽ ഉയർന്ന തുകയാണിത്‌. 29ന് ലോക ഹൃദയദിനം ആചരിക്കാനിരിക്കെയാണ്‌ നേട്ടം. ചികിത്സയ്‌ക്ക്‌ ഇത്ര വലിയ തുക ലഭിച്ചതിന്റെ ആശ്വാസത്തിലാണ് രോഗിയും ബന്ധുക്കളും. സ്വകാര്യ ആശുപത്രികളിൽ 13 ലക്ഷം രൂപ വരെ ചെലവുള്ള ശസ്‌ത്രക്രിയക്ക്‌ ചെലവായത് അഞ്ചര ലക്ഷത്തോളം രൂപയാണ്. ഇതിൽ മൂന്നു ലക്ഷത്തിലധികം രൂപ മെഡിസെപ് ആനുകൂല്യം ലഭിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ ഏകോപിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top