04 July Friday

യുവതിക്ക്‌ നേരെ അതിക്രമം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023
കരുനാഗപ്പള്ളി 
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായ യുവതിയ്ക്കുനേരെ അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയില്‍. തൊടിയൂർ മന്നാനിയ തൈയ്ക്കാവിന് സമീപം പത്തിൽ പടീറ്റതിൽ  ഷാജഹാൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെ ഭാഗമായി ഇടക്കുളങ്ങര മുരുകാലയം ജങ്ഷനു സമീപം എത്തിയപ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. ഇയാള്‍ പുറകിലൂടെ വന്ന് യുവതിയെ കടന്ന് പിടിക്കുകയും കുതറി മാറാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയോടെ അസഭ്യം പറയുകയുംചെയ്തു. യുവതി സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി സ്കൂട്ടറിന്റെ താക്കോൽ ബലമായി ഊരിയെടുക്കാൻ ശ്രമിക്കുകയും അതിക്രമം നടത്തുകയുംചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ സർക്കാർ ഉദ്യോഗസ്ഥയുടെ ജോലി തടസ്സപ്പെടുത്തിയതിനും മാനഹാനി വരുത്തുകയും ചെയ്ത കുറ്റത്തിന്‌ പ്രതിക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്‌ത് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസിപി വി എസ്  പ്രദീപ്കുമാറിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി ബിജുവിന്റെ നേതൃത്വത്തിൽ എസ് ഐ ഷമീർ, ഷാജിമോൻ, എസ് സിപിഒമാരായ രാജീവ്, ഹാഷിം, ബീന, സിപിഒ അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top