26 April Friday

കുടുംബശ്രീ സുദൃഢം 2022 
ക്യാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

കുടുംബശ്രീ സുദൃഢം 2022- സമ്പൂർണ അയൽക്കൂട്ട പ്രവേശന ക്യാമ്പയിൻ പോസ്റ്റർ പ്രകാശിപ്പിച്ച്‌ ജില്ലാ പഞ്ചായത്ത് 
പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട് 
കുടുംബശ്രീയിൽ അംഗമാകാത്തവരെയും അയൽക്കൂട്ടങ്ങളിൽനിന്ന്‌ വിട്ടുപോയവരെയും ഉൾപ്പെടുത്തുന്ന സുദൃഢം 2022 ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ഡോ. ബി നജീബ്, എഡിഎം സി അനിഷ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ 83 സിഡിഎസും 1546 എഡിഎസും 32,000 അയൽക്കൂട്ടവും ക്യാമ്പയിനിൽ പങ്കാളികളാകും.
രണ്ടാഴ്ചത്തെ ക്യാമ്പയിനിലൂടെ തീരദേശ, ന്യൂനപക്ഷ, പട്ടികവർഗ മേഖലകൾ കേന്ദ്രീകരിച്ച്‌ സമ്പൂർണ അയൽക്കൂട്ട പ്രവേശനം സാധ്യമാക്കാനാണ്‌ ലക്ഷ്യം. വയോജന, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷി അംഗങ്ങൾക്കായി പ്രത്യേക അയൽക്കൂട്ടങ്ങളും രൂപീകരിക്കും.
നിഷ്‌ക്രിയമായ അയൽക്കൂട്ടങ്ങളെ പ്രവർത്തന സജ്ജമാക്കുക, അയൽക്കൂട്ടങ്ങൾക്ക് കണക്കെഴുത്തു പരിശീലനം നൽകുക എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഒക്ടോബർ രണ്ടിന്‌ ക്യാമ്പയിൻ അവസാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top