29 March Friday

വെട്ടിക്കവലയിൽ എൽഡിഎഫ് ധർണ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

കുന്നിക്കോട്
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ്‌ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ വെട്ടിക്കവലയിൽ പ്രതിഷേധ ധർണ സംaഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലിന് ചക്കുവരയ്ക്കലിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം  ജി ആർ രാജീവൻ ഉദ്ഘാടനം ചെയ്തു. തലച്ചിറ വൈദ്യശാലാ ജങ്ഷനില്‍ അഡ്വ. ഷൈൻ പ്രഭ, കോക്കാട് കെ ഹർഷകുമാർ, കോട്ടവട്ടം റിയാസ് മുഹമ്മദ് എന്നിവർ ഉദ്‌ഘാടനംചെയ്തു. ആംബുലൻസ് ഡ്രൈവറുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുമായി തലച്ചിറ സ്വദേശിയായ യുവാവിനെ പൊലിസ്  വാഹനപരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ഒപ്പിട്ട വ്യാജ കാർഡ് ഭാര്യയുടെ കൈലാസ് പ്രസിൽ നിന്നാണ്  നിർമിച്ചതെന്ന് പൊലിസ് കണ്ടെത്തി. സ്ഥാപനത്തിലെ കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വിദഗ്ധ പരിശോധനയ്ക്കായി പിടിച്ചെടുത്ത് അയച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഭരണസമിതി യോഗത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനോട് എൽഡിഎഫ്‌ പ്രതിനിധികൾ തിരിച്ചറിയൽ കാർഡിന്റെ വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് പ്രകോപിതനായി കോൺഫറൻസ് ഹാളിൽ നിന്ന് പുറത്തേക്കിറങ്ങിയത്. ഓഫിസിനു പുറത്തും പ്രതിഷേധം കണ്ടതോടെ അസഭ്യം പുലമ്പി വാഹനത്തിൽ കയറി പ്രതിഷേധക്കാരുടെ മുന്നിലേക്ക് ജീപ്പ് ഓടിച്ചിറക്കി. സിപിഐ എം പ്രവർത്തകന്റെ കാലിലൂടെ വണ്ടികയറിയെന്ന് അറിഞ്ഞതോടെ തന്നെ മർദിച്ചെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top