29 March Friday
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ

സഞ്ചരിക്കുന്ന മൃഗാശുപത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
മാനന്തവാടി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-–-22 ജനകീയാസൂത്രണ പദ്ധതിയിലെ   സഞ്ചരിക്കുന്ന മൃഗാശുപത്രി  മന്ത്രി ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനംചെയ്തു. 
   ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ തവിഞ്ഞാൽ, തിരുനെല്ലി, എടവക, തൊണ്ടർനാട്, വെള്ളമുണ്ട  പഞ്ചായത്തുകളിലുള്ള ക്ഷീരകർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മൃഗാശുപത്രി അടുത്തില്ലാത്ത വിദൂര ഗ്രാമങ്ങളിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു സഞ്ചരിക്കുന്ന മൃഗാശുപത്രി. ബ്ലോക്കിലെ 21 ക്ഷീര സംഘങ്ങളെയും ആറ് മൃഗാശുപത്രികളെയും കോർത്തിണക്കി തയ്യാറാക്കുന്ന പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം. പ്രത്യേകം സജ്ജീകരിച്ച വാഹനം, ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ, മരുന്നുകൾ എന്നിവയ്ക്കായി 20,50,000 രൂപയാണ് വാർഷിക പദ്ധതിയിൽ  വകയിരുത്തിയിട്ടുള്ളത്. 
 സഞ്ചരിക്കുന്ന മൃഗാശുപത്രി വാഹനത്തിന്റെ ഫ്ലാഗ് ഓഫ്  ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്  ബി പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ വി വിജോൾ, പി കല്യാണി, ജോയ്സി ഷാജു, മെമ്പർമാരായ പി ചന്ദ്രൻ, പി കെ അമീൻ, ഇന്ദിര പ്രേമചന്ദ്രൻ, രമ്യ താരേഷ്, ബി എം വിമല, സൽമ കാസ്മി, വി ബാലൻ, അസീസ് വാളാട്, മെഡിക്കൽ ഓഫീസർ ഡോ. കെ ആനി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top