24 April Wednesday
അഗ്‌നിപഥ്‌ പദ്ധതി

പ്രതിഷേധത്തീയായി നൈറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കേന്ദ്ര സർക്കാർ അഗ്നിപഥ്‌ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിവൈഎഫ്‌ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ച്

പത്തനംതിട്ട 
കേന്ദ്ര സർക്കാർ അഗ്നിപഥ്‌ പദ്ധതി ഉപേക്ഷിക്കുക, അഗ്നിപഥ്‌ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ അഞ്ച്‌ മണ്ഡലത്തിലും എൽഡിവൈഎഫ് നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. എൽഡിവൈഎഫ്‌ അടൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ജിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം, എഐവൈഎഫ്‌ സംസ്ഥാന കമ്മിറ്റി അംഗം ശ്രീനാ ദേവി കുഞ്ഞമ്മ, ജെ രാജ്‌കുമാർ, വിഷ്ണു ഗോപാൽ, എൻ സി അഭീഷ്, മുഹമ്മദ്‌ അനസ്, സോബി ബാലൻ ,അനീഷ് കുമാർ കെ ആർ, ബൈജു മുണ്ടപ്പള്ളി എന്നിവർ സംസാരിച്ചു.
റാന്നിയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ജിതിൻ രാജ്, യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് ടോം അയല്ലൂർ എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ നടത്തിയ നൈറ്റ് മാർച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്  എം സി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ്‌ തോമസ് കോശി സംസാരിച്ചു. 
ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാർച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി ആനന്ദ്, രാജീവ്‌ പി ജോൺ, രാജീവ്‌ എൻ എസ് ,യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹാൻലി ജോൺ മൂലമുറിയിൽ എന്നിവർ സംസാരിച്ചു. 
കോന്നി മണ്ഡലം കമ്മിറ്റിയുടെ മാർച്ച് എഐവൈഎഫ് ദേശീയ കൗൺസിൽ അംഗം ആർ ജയൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ, ജില്ലാ സെക്രട്ടറിയറ്റംഗം ജെയ്സൺ ജോസഫ്, യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷിജോ പി മാത്യു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top