28 March Thursday

തലസ്ഥാനത്ത് ഒരുങ്ങും യുദ്ധസ്‌മാരകം

സ്വന്തം ലേഖകൻUpdated: Thursday May 25, 2023

ചെറുവയ്ക്കൽ വില്ലേജിൽ ഒരുങ്ങുന്ന യുദ്ധസ്‌മാരകത്തിന്റെ മാതൃക

കഴക്കൂട്ടം 
രാജ്യത്തിന്റെ അഭിമാനമായ വീരജവാന്മാരുടെ സ്മരണ നിലനിർത്തുന്ന യുദ്ധസ്മാരകം തലസ്ഥാനത്ത് യാഥാർഥ്യമാകുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ -ഇതിനായി 8.08 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ചെറുവയ്ക്കൽ വില്ലേജിൽ എയർഫോഴ്സ് ഹെഡ് ക്വോർട്ടേഴ്സിനും -ആക്കുളം ടൂറിസ്റ്റ് വില്ലേജിനും സമീപം ഒന്നര ഏക്കർ യുദ്ധ സ്മാരകത്തിനായി സൈനികക്ഷേമവകുപ്പിന് റവന്യൂവകുപ്പ് പതിച്ചുനൽകിയിരുന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ഇടപെടലിലായിരുന്നു ഇത്‌. 
ആർമി, നേവി, എയർഫോഴ്സ് -(ടാങ്ക്, ഷിപ്, ജാക്കൂർ എയർക്രാഫ്റ്റ്) അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിയം ആണ് ഇവിടെ നിർമിക്കുക.
നിര്‍മാണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍, ഭൂമി ലെവല്‍ ആക്കുകയും ടോപോഗ്രഫിക്കല്‍ സര്‍വേ നടത്തി ഭൂമി കമ്പിവേലികെട്ടി തിരിക്കുകയും മണ്ണ് പരിശോധന നടത്തുകയും ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top