23 April Tuesday
കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍

രണ്ടാം കവാടം 
ആഗസ്‌തിൽ തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
കോട്ടയം
റെയിൽവേ സ്റ്റേഷന്റെ ഗുഡ് ഷെഡ് ഭാഗത്തുനിന്നുള്ള രണ്ടാം കവാടം ആഗസ്‌തിൽ നിർമാണം പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുക്കും. കോട്ടയത്ത് നടന്ന അവലോകന യോഗത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർ സചീന്ദർ എം ശർമ ഇക്കാര്യം ഉറപ്പുനൽകിയതായി തോമസ്‌ ചാഴികാടൻ എംപി അറിയിച്ചു.  പാർക്കിങ് സൗകര്യങ്ങളും നിർമാണം പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുക്കും. 
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ എംപിയുടെ നേതൃത്വത്തിൽ വിലയിരുത്തി. അഞ്ച്‌ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവർബ്രിഡ്ജിനും അനുബന്ധമായി എസ്‌കലേറ്ററുകൾ നിർമിക്കാനുമായി ടെൻഡർ നടപടികൾ പൂർത്തിയായി. അടുത്തവർഷം ജനുവരിയോടെ നിർമാണം പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ എംപിക്ക് ഉറപ്പുനൽകി. 
പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ ഉപയോഗശൂന്യമായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ട്‌ തുരങ്കങ്ങൾ പൈതൃക സ്മാരകമായി സംരക്ഷിച്ച്‌ നിലനിർത്തുന്നതിനും ഉപകാരപ്രദമാക്കുന്നതിനുമുള്ള പദ്ധതി ആവിഷ്‌കരിക്കണമെന്ന്‌ യോഗത്തിൽ ആവശ്യമുയർന്നു. എറണാകുളം ഭാഗത്തേക്ക് പ്ലാറ്റ്‌ഫോം ഇല്ലാത്ത കുമാരനല്ലൂർ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ച്‌ അടിയന്തിരമായി പ്ലാറ്റ്‌ഫോം നിർമിക്കണമെന്ന്‌ എംപി ആവശ്യപ്പെട്ടു.
എംപി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ സജീന്ദ്രർ ശർമ, സീനിയർ ഡിവിഷണൽ ഓപ്പറേറ്റിങ്‌ മാനേജർ വി എൻ വിജു, സീനിയർ ഡിവിഷണൽ എൻജിനീയർ അരുൺ, ചീഫ് എൻജിനിയർ(കൺസ്ട്രക്ഷൻ) രാജഗോപാൽ, ഡിവിഷണൽ കൊമേർഷ്യൽ മാനേജർ സുനിൽ കുമാർ, സ്റ്റേഷൻ മാനേജർ ബാബു തോമസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top