20 April Saturday
നാടെങ്ങും

വിലക്കിനെ വെല്ലുവിളിച്ച്‌ ജനത

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ബിബിസിയുടെ ‘ഇന്ത്യ: ദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി മലപ്പുറത്ത്‌ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രദർശിപ്പിച്ചപ്പോൾ

 മലപ്പുറം

യാഥാർഥ്യങ്ങൾ മൂടിവയ്‌ക്കാനുള്ള സംഘപരിവാർ വ്യഗ്രതക്ക്‌ തെരുവിൽ മറുപടിയുമായി വിദ്യാർഥി–- യുവജന സംഘടനകൾ. കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ ‘ഇന്ത്യ: ദി ക്വസ്റ്റ്യൻ’ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചു. ഡോക്യുമെ​ന്ററി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചതിനു പിന്നാലെയാണ്‌ കലാലയങ്ങളും ക്യാമ്പസ് യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രദർശനം. മലയാള സർവകലാശാലയിലും പ്രദർശനമുണ്ടായി. യൂണിയൻ ചെയർമാൻ അഫ്സൽ സംസാരിച്ചു. ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു താനൂരിലെ പരിപാടി.  വി വിശാഖ്, പി പി രതീഷ്,  എ കെ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ കെഎസ്ആർടിസി പരിസരത്തായിരുന്നു ചടങ്ങ്‌. സി ഇല്യാസ്, സി എം സിബ് ല, പി സൈഫുദ്ധീൻ, പ്രസിഡന്റ് സി കെ വിബീഷ് എന്നിവർ സംസാരിച്ചു. മഞ്ചേരിയിൽ പി രതീഷ്, കെ ജസീർ കുരിക്കൾ, ബാബു റഹ്മാൻ, കെ റിഷാദലി എന്നിവരും എടക്കരയിൽ സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷെബീർ, എ അനസ്, ജെ എം ഷെബീബ്  എന്നിവരും സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top