24 April Wednesday

വിലക്കിയാൽ മായില്ല ബിബിസി ഡോക്യുമെന്ററി തെരുവുകൾ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി 
ഡോക്യുമെന്ററി ‘ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ’ ഡിവെെഎഫ്ഐ നേതൃത്വത്തിൽ കാസർകോട് പ്രദർശിപ്പിച്ചപ്പോൾ

 കാസർകോട്‌

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ’ തെരുവുകൾ ഏറ്റെടുത്തു. നിരോധിച്ചാലും അടിച്ചമർത്തിയാലും സത്യം ജനങ്ങളറിയുമെന്ന പ്രഖ്യാപനത്തോടെ ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചു. 
വലിയ സ്‌ക്രീനിലായിരുന്നു മിക്കയിടത്തും പ്രദർശനം. കാസർകോട്ട്‌ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. സുനിൽ, സുഭാഷ്‌ പാടി എന്നിവർ സംസാരിച്ചു. 
കുമ്പളയിൽ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്തു.  നസ്രുദ്ദീൻ സ്വാഗതം പറഞ്ഞു. നീലേശ്വരത്ത്  വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ദീപേഷ്, എം വി രതീഷ്‌ എന്നിവർ സംസാരിച്ചു. ചെറുവത്തൂരിൽ സിപിഐ എം ഏരിയാ സെക്രട്ടറി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത്‌ രവീന്ദ്രൻ, റിജിൻ എന്നിവർ സംസാരിച്ചു.  
ചട്ടഞ്ചാലിൽ സി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.തൃക്കരിപ്പൂരിൽ സിഐടിയു  ജില്ലാ സെക്രട്ടറി കെ വി ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ കനേഷ്, ശരത്ത് എന്നിവർ സംസാരിച്ചു. കൊന്നക്കാട്‌ എം എൻ പ്രസാദ് ഉദ്ഘാടനം ചെയ്തു. 
കാഞ്ഞങ്ങാട്ട്‌ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. വി ഗിനീഷ്, വിപിൻ എന്നിവർ സംസാരിച്ചു. പൂടംകല്ലിൽ സി ആർ അനൂപും  ഹൊസങ്കടിയിൽ  ഹാരിസും ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top