27 April Saturday

കൽപ്പറ്റ നവകേരളം കർമപദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

 കൽപ്പറ്റ 

നവകേരളം കർമപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിൻ ജില്ലയിൽ 26ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ നിർവഹിക്കും. വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ട പ്രവർത്തനമായാണ് ‘വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിൻ നടപ്പാക്കുന്നത്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നിലവിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളും രീതികളും മെച്ചപ്പെടുത്തും. ഗാർഹിക-സ്ഥാപനതല-ജൈവ/ദ്രവ മാലിന്യ സംസ്‌കരണം വ്യാപിപ്പിക്കൽ, കമ്യൂണിറ്റി കമ്പോസ്റ്റിങ്‌സംവിധാനം മെച്ചപ്പെടുത്തൽ, നൂറുശതമാനം അജൈവ മാലിന്യശേഖരണം ഉറപ്പാക്കൽ, മിനി എംസിഎഫ്, എംസിഎഫ്, ആർആർഎഫ് എന്നീ സംവിധാനങ്ങൾ ഉറപ്പാക്കൽ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു. 26-ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും  പൊതു ഇടം കണ്ടെത്തി മാലിന്യം ശുചീകരിച്ച് തദ്ദേശ സ്ഥാപനതല ക്യാമ്പയിനിന് തുടക്കമാകും. 30 വരെ ഓരോ വാർഡ് അടിസ്ഥാനത്തിലും ശുചീകരണം നടത്തും.
 വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റ് സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിലും ക്യാമ്പയിൻ സംഘടിപ്പിക്കും. ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനതല/വാർഡ്തല സംഘാടക സമിതികൾ രൂപീകരിക്കും.
 ഹരിത കർമസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്‌കൂൾ-–-കോളേജ് എൻഎസ്എസ്, എൻസിസി, എസ്‌പിസി വളന്റിയർമാർ, ക്ലബ്ബുകൾ, സംഘടനകൾ തുടങ്ങി  ജനകീയമായാണ് ശുചീകരണം. ശുചീകരണശേഷം ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top