കോട്ടയം
ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം 26ന് രാവിലെ ഒമ്പതിന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലയുടെ ചുമതലയുള്ള സഹകരണ മന്ത്രി വി എൻ വാസവൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി ശിൽപ എന്നിവരും അഭിവാദ്യം സ്വീകരിക്കും.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ പി അനൂപ് കൃഷ്ണയാണ് പരേഡ് കമാൻഡർ. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ കേരള സിവിൽ പൊലീസ്, വനിതാ പൊലീസ്, വനം വകുപ്പ്, എക്സൈസ് എന്നിവയുടെ ഓരോ പ്ലറ്റൂൺ മാത്രമാണ് പങ്കെടുക്കുക. പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..