20 April Saturday

സംഭരണികളിലെ 
ജലനിരപ്പ് താഴുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

കക്കി ആനത്തോട് ഡാമിലെ ജലനിരപ്പ്

ചിറ്റാർ 
വേനൽ ശക്തമായതോടെ ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ  സംഭരണികളിലേക്കുള്ള നീരൊഴുക്ക് നിലച്ചു. അണക്കെട്ടിലെ ജലനിരപ്പ് മൊത്തം ശേഷിയുടെ 82 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വർഷം ഈ സമയം 88.5 ശതമാനമായിരുന്നു ജലനിരപ്പ്. ദിവസവും ശരാശരി 10 സെന്റി മീറ്റർ വീതം വെള്ളം താഴ്ന്നു കൊണ്ടിരിക്കുകയാണ്. മുൻപ് കനത്ത മഴയിൽ 100 ശതമാനം വരെ ജലനിരപ്പ് എത്തിയിരുന്നു. തുടർന്ന് ആനത്തോട്, പമ്പ അണക്കെട്ടുകളുടെ ഷട്ടറുകളുയർത്തി അധികജലം തുറന്നുവിട്ടു. എന്നാൽ ഡിസംബർ പകുതിക്കു ശേഷം ഒറ്റപ്പെട്ട മഴ ഇടയ്ക്കു പെയ്തെങ്കിലും കാര്യമായി ജലനിരപ്പുയർന്നില്ല. അടുത്ത സമയത്തൊന്നും മഴ രേഖപ്പെടുത്തിയിട്ടില്ല.
കക്കി- ആനത്തോട് അണക്കെട്ടിൽ 976.30 മീറ്ററും കൊച്ചുപമ്പയിൽ 980.65 മീറ്ററുമാണ് ജലനിരപ്പ്. ശബരിഗിരി പദ്ധതിയിൽ 1, 2, 3, 6 ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. 5–ാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഏറെ നാളായി 4–ാം നമ്പർ ജനറേറ്റർ ഷട്ട്ഡൗണിലാണ്. പ്രതിദിനം ഏകദേശം 4.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ ശരാശരി 2.5 ദശലക്ഷം ഘനമീറ്റർ വെള്ളം വേണ്ടിവരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top