29 March Friday

കെ സെയ്‌താലിക്കുട്ടിക്ക്‌ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

കെ സെയ്താലിക്കുട്ടിയുടെ ജന്മനാടായ കൊണ്ടോട്ടിയില്‍ അനുസ്മരണ പരിപാടി സിപിഐ എം ഏരിയാ സെക്രട്ടറി 
എൻ പ്രമോദ് ദാസ് ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കെ സെയ്‌താലിക്കുട്ടി ദിനം ജില്ലയിലെങ്ങും സമുചിതമായി ആചരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ പതാക ഉയർത്തി. കോവിഡ്‌ പശ്‌ചാത്തലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു.
സെയ്‌താലിക്കുട്ടിയുടെ  ജന്മനാടായ കൊണ്ടോട്ടിയിൽ ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം അഡ്വ. സി ബാബു അധ്യക്ഷനായി. പാറപ്പുറം അബ്ദുറഹ്മാൻ  (ഇണ്ണി), എം ശ്രീജിത്ത്, കെ സുബ്രഹ്മണ്യൻ, ശിഹാബ് കോട്ട എന്നിവർ സംസാരിച്ചു.  ലോക്കൽ സെക്രട്ടറി കമ്പത്ത് ഇബ്രാഹീം നന്ദി പറഞ്ഞു.
മഞ്ചേരി സിഐടിയു സെന്ററിൽ  കെ സെയ്താലിക്കുട്ടി സ്മാരക ട്രസ്റ്റ് സെക്രട്ടറി അസൈന്‍ കാരാട്ട് ഉദ്ഘാടനംചെയ്തു. അഡ്വ. സി ശ്രീധരൻ നായർ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി വി അജിത്കുമാർ, എം  നിസാറലി, അഡ്വ. കെ ഫിറോസ് ബാബു എന്നിവർ സംസാരിച്ചു.  മുസമ്മിൽ കുന്നുമ്മൽ സ്വാഗതവും  എൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top