19 April Friday
കോവിഡ് രൂക്ഷം

ടൂറിസം 
കേന്ദ്രങ്ങളില്‍ 
നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
 
കൽപ്പറ്റ
വയനാട് ജില്ലയിൽ കോവിഡ് 19 കേസുകളും ഒമിക്രോൺ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്താൻ കലക്ടർ എ  ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജനുവരി 26 മുതൽ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിദിനം താഴെ പറയും പ്രകാരമാണ് പരിമിതപ്പെടുത്തി കലക്ടർ ഉത്തരവായത്.
ഉത്തരവിന് ജനുവരി 26 മുതൽ ഫെബ്രുവരി 14 വരെയാണ് പ്രാബല്യം.
ടൂറിസം കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. ടൂറിസം സെന്ററുകളിൽ ആവശ്യാനുസരണം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സെക്ടറൽ മജിസ്‌ട്രേറ്റുമാരും ഫീൽഡ് പരിശോധനയിൽ ഇക്കാര്യം ഉറപ്പുവരുത്തും.
 
ടൂറിസം കേന്ദ്രത്തിന്റെ പേര് (ബ്രാക്കറ്റിൽ പ്രതിദിനം 
അനുവദിക്കുന്ന സന്ദർശകരുടെ എണ്ണം)
മുത്തങ്ങ വന്യജീവി സങ്കേതം (150), ചെമ്പ്ര പീക്ക് (200), സൂചിപ്പാറ (500), തോൽപ്പെട്ടി വന്യജീവി സങ്കേതം(150), മീൻമുട്ടി വെള്ളച്ചാട്ടം(300), കുറുവ ദ്വീപ്- ഫോറസ്റ്റ് (400), കർളാട് തടാകം (500), കുറുവ- ഡിടിപിസി (400), പൂക്കോട് (3500), അമ്പലവയൽ മ്യൂസിയം (100), ചീങ്ങേരി മല (100), എടയ്ക്കൽ ഗുഹ (1000), പഴശ്ശി പാർക്ക് മാനന്തവാടി, പഴശ്ശി സ്മാരകം പുൽപ്പള്ളി, കാന്തൻപാറ (200 വീതം), ടൗൺ സ്‌ക്വയർ (400), പ്രിയദർശിനി (100).
ബാണാസുര ഡാം (3500), കാരാപ്പുഴ ഡാം (3500).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top