20 April Saturday
ചെമ്പൈ സംഗീതോത്സവം

സം​ഗീതാർച്ചനയുമായി സിദ്ധ് ശ്രീറാമും രമ്യ കിരൺമയി ചെങ്ങാണ്ടിയും

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

രമ്യ കിരൺമയി ചെങ്ങാണ്ടി ചെമ്പൈ സം​ഗീതോത്സവ വേദിയില്‍ പാടുന്നു

ഗുരുവായൂർ 
അപൂർവ രാ​ഗങ്ങൾ   സ്വരശുദ്ധിയിൽ അവതരിപ്പിച്ച   സം​ഗീതാർച്ചനയുമായി ​ഗായിക രമ്യ കിരൺമയി ചെങ്ങാണ്ടിയും    സിദ്ധ് ശ്രീറാമും ചെമ്പൈവേദിയെ ധന്യമാക്കി. ഗോപാല പാഹിമാം....എന്ന കീർത്തനം  രേവഗുപ്തി രാഗത്തിലും വേണുഗാന.... കേദാരഗൗള രാഗത്തിലും പവനഗുരു ഹംസാനന്ദി രാഗത്തിലും ശ്രീകൃഷ്ണം ഭജമാനസ തോഡി രാ​ഗത്തിലും  നന്ദനന്ദന... ദേശ് രാഗത്തിലും   ജപദ  ജപദ .. കീർത്തനം  സിന്ധുഭൈരവിയിലും രമ്യ കിരൺമയി അവതരിപ്പിച്ചു. മഞ്ജുള രാജേഷ്(വയലിൻ), കുമ്മനം ഹരീന്ദ്രനാഥ് (മൃദംഗം), മങ്ങാട് പ്രമോദ് (ഘടം), ബെല്ലിക്കോത്ത് രാജീവ് (മുഖർശംഖ്) എന്നിവർ  പക്കമേളമൊരുക്കി.
അയ്യപ്പനവതരിന്ത.. കഥാമൃതം....എന്ന കീർത്തനം  ഖരഹരപ്രിയ രാഗത്തിൽ അവതരിപ്പിച്ച് കച്ചേരിയാരംഭിച്ച സിദ്ധ് ശ്രീരാം തുടർന്ന് ശരണംഭവ കരുണാമയി... ഹംസവിനോദിനി രാഗത്തിലും, എന്ന തപം ശൈതനെ... കാപ്പി രാഗത്തിലും പങ്കജലോചന...... കല്യാണി രാഗത്തിലും ഗോവർധന ഗിരിധാരി.... ദർബാരികാനഡ രാഗത്തിലും, രാധാ സമേത കൃഷ്ണ...... മണ്ട് രാഗത്തിലും സാപശ്വത് കൗസല്യ.... ജോൺപുരി രാഗത്തിലും സിദ്ധി ശ്രീരാം അവതരിപ്പിച്ചു. എച്ച് എൻ ഭാസ്കർ (വയലിൻ), പത്രി സതീഷ്‌കുമാർ(മൃദംഗം),​ഗുരുപ്രസാദ് (ഘടം)എന്നിവർ സിദ്ധ് ശ്രീറാമിനും പക്കമേളക്കാരായി.പി ​ഗണേഷ് ചിത്രവീണകച്ചേരി ഉപകരണസം​ഗീതാവതരണത്തിൽ വേറിട്ട സം​ഗീതാനുഭവമായി. എസ് ആർ രാജശ്രി(വയലിൻ), വി കാർത്തിക്(മൃദംഗം),​ഉഡുപ്പി ബാലകൃഷ്ണൻ (ഘടം) എന്നിവർ പക്കമേളമൊരുക്കി. 
ചെമ്പൈ വേദിയിൽ ഇന്ന് 
വൈകിട്ട് ആറ്‌ അമൃത മുരളി, രാത്രി ഏഴ്‌ ഡോ. എ എസ് മുരളിഎന്നിവർ വായ്പാട്ട്  അവതരിപ്പിക്കും.. രാത്രി എട്ടിന്‌ ദേവസ്വം വാദ്യകലാനിലയം  അവതരിപ്പിക്കുന്ന താളവാദ്യസമന്വയം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top