24 April Wednesday

കത്തിജ്വലിച്ച്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കൽപ്പറ്റയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

കൽപ്പറ്റ
  അനുദിനം ഇന്ധനവില വർധിപ്പിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം അലയടിച്ചു.  കേന്ദ്ര ജനവിരുദ്ധതക്കെതിരെ കൽപ്പറ്റ, വൈത്തിരി, പനമരം, മാനന്തവാടി, ബത്തേരി, പുൽപ്പള്ളി എന്നിവിടങ്ങളിലായിരുന്നു സമരം.  എരിയാ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ  നൂറുകണക്കിനാളുകൾ പങ്കെടുത്തു. ലോക്കൽ കമ്മിറ്റികളുടെയും  ബ്രാഞ്ചുകളുടെയും നേതൃത്വത്തിൽ ജാഥകളായെത്തി സമരത്തെ അഭിവാദ്യംചെയ്‌തു. 
  പൊഴുതന പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ  നടത്തിയ ധർണ  ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. എൻ സി പ്രസാദ് അധ്യക്ഷനായി.  എം സെയ്‌ദ്‌, വി ഉഷാകുമാരി  കെ പി രാമചന്ദ്രൻ, സി എച്ച് മമ്മി, എം ജനാർദനൻ, എം വി വിജേഷ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി യൂസഫ്‌ സ്വാഗതവും കെ ജെറീഷ്‌ നന്ദിയും  പറഞ്ഞു.  
  കൽപ്പറ്റയിൽ സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി വി ഹാരിസ്‌ അധ്യക്ഷനായി. പി എ മുഹമ്മദ്‌, കെ സുഗതൻ, വി എൻ ഉണ്ണിക്കൃഷ്‌ണൻ, പി എം നാസർ എന്നിവർ സംസാരിച്ചു. എം മധു സ്വാഗതവും പി ആർ  നിർമല നന്ദിയും പറഞ്ഞു.  പുൽപ്പള്ളിയിൽ  ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി ഉദ്ഘാടനംചെയ്‌തു. അനിൽ സി കുമാർ അധ്യക്ഷനായി. ടി ബി സുരേഷ്, രുഗ്മിണി സുബ്രഹ്മണ്യൻ, എ വി ജയൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു സ്വാഗതം പറഞ്ഞു. 
  വെള്ളമുണ്ടയിൽ  ജില്ലാ സെക്രട്ടറിയറ്റംഗം പി കെ സുരേഷ് ഉദ്ഘാടനം ചെയ്‌തു. പി ജെ ആന്റണി അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ ജോണി,  ജസ്റ്റിൻ ബേബി, കെ പി ഷിജു, സി എം അനിൽകുമാർ, പി എ അസീസ്, എം മുരളീധരൻ, വേണു മുള്ളോട്ട്, കെ ആർ ജയപ്രകാശ്,  സി ജി പ്രത്യുഷ്, പി കെ ബാലസുബ്രഹ്മണ്യൻ, എ കെ ശങ്കരൻ, വി എ കുര്യാച്ചൻ, കെ വി വിജോൾ എന്നിവർ സംസാരിച്ചു.
  മാനന്തവാടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു.  കെ എം വർക്കി അധ്യക്ഷനായി. കെ റഫീഖ്, ഒ ആർ കേളു എംഎൽഎ, പി വി ബാലകൃഷ്ണൻ, പി ടി ബിജു, സി കെ ശങ്കരൻ, വി ആർ വിനോദ്, എ എൻ സുശീല എന്നിവർ സംസാരിച്ചു. എം രജീഷ് സ്വാഗതം പറഞ്ഞു.  
   ബത്തേരിയിൽ  ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു.  പി കെ രാമചന്ദ്രൻ അധ്യക്ഷനായി. സുരേഷ്‌ താളൂർ,  എം എസ്‌ ഫെബിൻ, സി അസൈനാർ, ടി കെ രമേശ്‌, ലിജോ ജോണി എന്നിവർ സംസാരിച്ചു. ബേബി വർഗീസ്‌ സ്വാഗതവും കൈ വൈ നിധിൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top