24 April Wednesday

കേരള ഗ്രാമീൺ ബാങ്കിൽ 
ജീവനക്കാരെ നിയമിക്കണം

സ്വന്തം ലേഖകൻUpdated: Sunday Oct 24, 2021

കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും (ബെഫി) 
സംസ്ഥാന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഓൺലൈനായി ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം
കേരള ഗ്രാമീൺ ബാങ്കിൽ ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കണമെന്ന്‌ കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും (ബെഫി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരള ഗ്രാമീൺ ബാങ്കിന്‌‌ ആവശ്യമായ മൂലധനം നൽകാൻ കേന്ദ്ര സർക്കാരും സ്‌പോൺസർ ബാങ്കായ കാനറ ബാങ്കും തയ്യാറാവുക, എൻആർബിഐ രൂപീകരിക്കുക, പൊതുമേഖലയെ വിറ്റുതുലയ്ക്കരുത്‌ തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. 
     മലപ്പുറം ദിലീപ്‌ മുഖർജി ഭവനിലാണ്‌ സമ്മേളനം. ധനമന്ത്രി കെ എൻ ബാലഗോപാൽ ഓൺലൈനിൽ ഉദ്‌ഘാടനംചെയ്‌തു. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ ഗണേശൻ പുത്തലത്ത്‌ പതാക ഉയർത്തി‌. ഓഫീസേഴ്‌സ്‌ യൂണിയൻ ജനറൽ സെക്രട്ടറി സി മിഥുൻ പ്രവർത്തന റിപ്പോർട്ടും കെജിബിഒയു ട്രഷറർ പി കെ ശങ്കരനാരായണൻ കണക്കും ബെഫി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പ്രകാശൻ ബാങ്ക്‌ പഠന റിപ്പോർട്ടും കെ ഇന്ദു എംപ്ലോയീസ്‌ വെൽഫെയർ ഫണ്ട്‌ കണക്കും അവതരിപ്പിച്ചു. കോ ഓഡിനേഷൻ കമ്മിറ്റി കൺവീനർ സി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. ബെഫി സംസ്ഥാന പ്രസിഡന്റ്‌ ടി നരേന്ദ്രൻ അഭിവാദ്യമർപ്പിച്ചു. 
കോവിഡ് പശ്ചാത്തലത്തിൽ പത്ത് കേന്ദ്രങ്ങളിലായി 420 പ്രതിനിധികൾ ഓൺലൈനായി പങ്കെടുക്കുന്നു‌. ഗണേശൻ പുത്തലത്ത്‌, എൻ മീന, എസ്‌ ബാലചന്ദ്രൻ, കെ പ്രകാശൻ, കെ ഇന്ദു എന്നിവരാണ്‌ പ്രസീഡിയം. സബ്‌കമ്മിറ്റി: പി രാജേഷ്‌, പി എം രാധാകൃഷ്‌ണൻ, ജയൻ വളാഞ്ചേരി (മിനുട്‌സ്‌), ബിഗേഷ്‌ ഉണ്ണിയൻ, സി മിഥുൻ, സി സുബ്രഹ്മണ്യൻ (സ്‌റ്റിയറിങ്), കെ എം മനോജ്‌, സി സുബ്രഹ്മണ്യൻ (പ്രമേയം). 
ഞായർ പകൽ 11ന്‌ സംസ്‌കാരിക സമ്മേളനത്തിൽ കെ ജയദേവൻ പ്രഭാഷണം നടത്തും. പൊതുചർച്ചക്കുള്ള മറുപടിക്കുശേഷം പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top