24 April Wednesday

റെസ്​ക്യൂ ബോട്ടുകൾ പരിശോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

സ്‍പീഡ് റെസ്‍ക്യൂ ബോട്ടുകൾ കണ്ടെയ്നർ ലോറികളിൽ നിന്ന്‌ ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്നു

ആലപ്പുഴ
ജലായശങ്ങളിൽ രക്ഷാപ്രവർത്തനം സുഗമമാക്കാൻ ആലപ്പുഴയിൽ എത്തിച്ച സ്​പീഡ്​ റെസ്​ക്യൂ ബോട്ടുകളുടെ പരിശോധന പൂർത്തിയായി. കണ്ടെയ്​നർലോറിൽനിന്ന്​ ക്രെയിൻ ഉപയോഗിച്ച്​ ഇറക്കിയാണ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്​. സംസ്ഥാനത്തെ ജലാശയങ്ങൾ കൂടുതലായുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച്​​ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ സേനക്ക്​ ഇനി കൈമാറും. 
ആദ്യഘട്ടത്തിൽ അനുവദിച്ച 14 എണ്ണത്തിൽ ആറെണ്ണമാണ്​  പരിശോധിച്ചത്​​. ബാക്കി എട്ടെണ്ണം അടുത്ത ദിവസങ്ങളിലെത്തും. ഓരേസമയം  എട്ടുപേർക്ക് വരെ​ ഇരിക്കാനുള്ള സൗകര്യമുണ്ട്​. 10 മുതൽ 12 വരെ നോട്ടിക്കൽ മൈൽ സ്​പീഡാണുള്ളത്​. നേരത്തെയുണ്ടായിരുന്ന റെസ്​ക്യൂ ബോട്ടുകളെക്കാൾ വേഗം കൂടുതലാണ്‌. 40 എച്ച്​പി എൻജിനും സ്​റ്റിയറിങും സെൽഫ്​ സ്​റ്റാർട്ടുമുണ്ട്​. താഴ്​ന്നപ്രദേശങ്ങളിലെ ദുരിതാശ്വാസപ്രവർത്തനത്തിന്​ ഏറെ സഹായകരമാണിത്‌​. കഴിഞ്ഞദിവസം എത്തിയ അഞ്ച്​ റബ്ബർ ഡിങ്കികൾക്ക്​ പുറമേയാണിത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top