ആലപ്പുഴ
കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി കെ കബീർ സലാല അധ്യക്ഷനായി. കെ ജി ജഗദീശൻ, ജേക്കബ് ഉമ്മൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പന്തളം മോഹൻദാസ് സ്വാഗതവും വി എസ് ജോഷി നന്ദിയും പറഞ്ഞു.
ചർച്ചാ സമ്മേളനത്തിൽ ഡി സുഗതൻ "ഭാരതത്തിന്റെ സാംസ്‌കാരിക രംഗം നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയം അവതരിപ്പിച്ചു. കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഡോ. എ നീലലോഹിതദാസ് അധ്യക്ഷനായി. പരശുവയ്ക്കൽ രാജേന്ദ്രൻ, കൊച്ചറ മോഹനൻ നായർ, വി സുധാകരൻ, എം ബി ജയൻ, നെല്ലിമൂട് പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..