മുണ്ടൂർ
എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഞായറാഴ്‌ച തുടങ്ങും. രാവിലെ 10ന് പ്രതിനിധി സമ്മേളനം എം ചന്ദ്രൻ നഗറിൽ (മുണ്ടൂർ എഴക്കാട് എആർകെ കൺവൻഷൻ സെന്റർ) സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം തിങ്കൾ രാവിലെ 10ന് ടി ശിവദാസമേനോൻ നഗറിൽ (മുണ്ടൂർ ബസ് സ്റ്റാൻഡിൽ) മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 350 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..