അഞ്ചൽ
കൊല്ലം സഹോദയ മലയാളം ഭാഷോത്സവത്തിൽ 192 പോയിന്റ് നേടി ആതിഥേയരായ അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 154 പോയിന്റുമായി തിരുവനന്തപുരം സർവോദയ സെൻട്രൽ വിദ്യാലയ രണ്ടാം സ്ഥാനവും 141 പോയിന്റ് നേടി ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. ആറ് വേദിയിലായി 22 ഇനങ്ങളിൽ നടന്ന മത്സരത്തിൽ സഹോദയയിലെ 25 സ്‌കൂളുകളിൽനിന്ന് ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. കസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ജോർജ് പനന്തുണ്ടിൽ ഭാഷോത്സവം ഉദ്ഘാടനംചെയ്തു. സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അധ്യക്ഷനായി. സഹോദയ ഭാരവാഹികളായ ഫാ. വിൻസെന്റ് കാരിക്കൽ, ഫാ. എബ്രഹാം തലോത്തിൽ, ബോണിഫഷ്യ വിൻസെന്റ്, കെ എം മാത്യു, ഡോ. എബ്രഹാം കരിക്കം, മേരി പോത്തൻ, ഷിബു സക്കറിയ, ഫാ. ജിഷോ തോമസ്, ജയശ്രീ മോഹൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..