28 March Thursday
പതാക, കൊടിമര, ദീപശിഖാ റാലികൾ സംഗമിച്ചു

കര്‍ഷകസംഘം ജില്ലാ സമ്മേളനം 
ഇന്ന്‌ തുടങ്ങും

സ്വന്തം ലേഖകർUpdated: Saturday Sep 24, 2022

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയായ 
നെടുമങ്ങാട്‌ കല്ലിങ്ങൽ മൈതാനത്ത്‌ സ്വാഗതസംഘം ചെയര്‍മാന്‍ 
ആര്‍ ജയദേവന്‍ പതാക ഉയര്‍ത്തുന്നു

 
നെടുമങ്ങാട് 
കർഷക പോരാട്ടങ്ങളുടെ മണ്ണിൽ കേരള കർഷകസംഘം ജില്ലാ സമ്മേളനം ശനിയാഴ്‌ച ആരംഭിക്കും. ജില്ലയിലെ ധീരന്മാരുടെ സ്‌മൃതി കുടീരങ്ങളിൽനിന്ന്‌ വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ പതാക, കൊടിമര, ദീപശിഖാ ജാഥകൾ പുറപ്പെട്ടു. വൈകിട്ട്‌ ആറരയോടെ കർഷക ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിൽ ജ്വലിക്കുന്ന ഏടായ ചന്തസമരത്തിന്റെ ഇടമായ ചന്തമുക്കിൽ സംഗമിച്ച്‌ കല്ലിംഗലിലെ പൊതുസമ്മേളന നഗറിലേക്കും തുടർന്ന്‌ പ്രതിനിധി സമ്മേളന നഗറിലേക്കും പ്രയാണം ചെയ്തു. പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ ആർ ജയദേവൻ പതാക ഉയർത്തി.
   പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാക എസ് കെ പ്രീജയും കൊടിമരം വി എസ് പത്മകുമാറും ഏറ്റുവാങ്ങി. ഒമ്പതു കേന്ദ്രങ്ങളിൽനിന്ന്‌ കൊണ്ടുവന്ന ദീപശിഖകൾ  ക്യാപ്റ്റന്മാരിൽനിന്ന്‌ ഡി കെ മുരളി എംഎൽഎ, എം എം ബഷീർ, പി എസ് പ്രശാന്ത്,  ആർ രാജ്മോഹൻ, വെള്ളനാട് രാജേന്ദ്രൻ, ജി രാജേന്ദ്രൻ, വേലായുധൻ നായർ, ജയചന്ദ്രൻ, പി ജി പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് സമ്മേളന നഗറിൽ  നേതാക്കൾ ദീപം തെളിച്ചു. പ്രതിനിധി സമ്മേളന നഗറിൽ കൊടിമരം സ്ഥാപിച്ചു
പതാകജാഥ കഴക്കൂട്ടം കാട്ടായിക്കോണത്തെ  അരവിന്ദൻ, എ പി മുരളി, ഡോ.  നൂമാൻ എന്നിവരുടെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ വി എസ് പത്മകുമാർ ഉദ്ഘാടനം ചെയ്തു. മധു മുല്ലശേരി അധ്യക്ഷനായി. സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ, ഡി രമേശൻ ,  യാസിൻ, ഡോ. പി ഗിരീശൻ, എൽ ജി കവിരാജൻ, വി അരുൺ  എന്നിവർ സംസാരിച്ചു. വി എസ് പത്മകുമാറിൽനിന്ന്‌ ക്യാപ്റ്റൻ എം ജലീൽ  പതാക ഏറ്റുവാങ്ങി.
   കൊടിമരജാഥ കാട്ടാക്കട ഏരിയയിലെ കർഷകസംഘം നേതാക്കളായിരുന്ന എ രഘുരാമൻ നായരുടെയും പി രാമകൃഷ്ണ കുറുപ്പിന്റെയും സ്മൃതിമണ്ഡപത്തിൽനിന്ന്‌ കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഉദ്‌ഘാടനം ചെയ്തു. വെള്ളനാട് രാജേന്ദ്രൻ അധ്യക്ഷനായി. 
കാട്ടാക്കട ഏരിയ സെക്രട്ടറി കെ രാമചന്ദ്രൻ,  ജാഥാ ക്യാപ്റ്റൻ ഐ ബി സതീഷ് എംഎൽഎ , ജാഥാ മാനേജർ കെ ജയചന്ദ്രൻ,   രാജ്മോഹനൻ , കെ അനിൽകുമാർ , ടോമി ഇ ആന്റണി എന്നിവർ സംസാരിച്ചു. ജില്ലയിലെ ഒമ്പത്‌ കേന്ദ്രങ്ങളിൽനിന്നായിരുന്നു ദീപശിഖാ പ്രയാണം. നിരവധി ഇരുചക്രവാഹനങ്ങളിൽ നൂറുകണക്കിന്‌ കർഷകരും കുടുംബാംഗങ്ങളും പൊതുപ്രവർത്തകരും ജാഥകളെ അനുഗമിച്ചു. വിവിധ ഗ്രാമകേന്ദ്രങ്ങളിൽ പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചു. 
പ്രതിനിധി സമ്മേളന രജിസ്‌ട്രേഷൻ  ശനിയാഴ്‌ച രാവിലെ ഒമ്പതിന്‌ ആരംഭിക്കും. 10ന്‌  സമ്മേളനം  ആറ്റിങ്ങൽ സുകുമാരപിള്ള നഗറിൽ (ധനലക്ഷ്‌മി ഓഡിറ്റോറിയം)  എഐകെഎസ് ദേശീയ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ  ഉദ്‌ഘാടനം ചെയ്യും. 19 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 448 പ്രതിനിധികളും 53 ജില്ലാ കമ്മിറ്റി അംഗങ്ങളും ഒമ്പത്‌ സംസ്ഥാന കമ്മിറ്റി അംഗങ്ങളും 18 സൗഹാർദ പ്രതിനിധികളും ഉൾപ്പെടെ ആകെ 528 പ്രതിനിധികളാണ്  പങ്കെടുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top