26 April Friday

കോൺഗ്രസിന്റെ നുണപ്രചാരണം 
തിരിച്ചറിയുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
വെള്ളറട
അമ്പൂരി പഞ്ചായത്തിലെ കോൺഗ്രസ്‌ ഭരണസമിതിയുടെ വൻ സാമ്പത്തിക അഴിമതിക്കെതിരെ നിലപാടെടുത്ത സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ ശ്രമം. വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ കോൺഗ്രസ്‌ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമെന്ന് സിപിഐ എം വെള്ളറട ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 
  പഞ്ചായത്തിലെ അഴിമതിക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത് സിപിഐ എമ്മാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥതലത്തിൽ  നടപടികൾ ഉണ്ടായി. പൊതുജനവികാരം ഭരണസമിതിക്കെതിരായി. നിൽക്കക്കള്ളിയില്ലാതായ കോൺഗ്രസ് നേതൃത്വം മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ നുണപ്രചാരണം നടത്തുകയാണ്.  
    കഴിഞ്ഞ കുറേ മാസങ്ങളായി കോൺഗ്രസിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ സിപിഐ എമ്മിൽ എത്തി. ഇതിൽ കോൺഗ്രസിന്റെ പ്രാദേശിക, ജില്ലാ നേതൃത്വങ്ങൾക്ക്‌ അങ്കലാപ്പുണ്ട്.  അഴിമതിക്കെതിരെ സിപിഐ എം സമരപരിപാടികളും ആരംഭിച്ചു. സാമ്പത്തിക ക്രമക്കേട് തെളിവുസഹിതം കണ്ടെത്തിയതിലെ ജാള്യം മറച്ചുവയ്‌ക്കാനാണ്  സിപിഐ എമ്മിനെതിരെ കോൺഗ്രസ്‌ അഴിമതി ആരോപണം നടത്തുന്നത്. 
അടിസ്ഥാനരഹിതമായ വാർത്തകളിലൂടെ സിപിഐ എമ്മിനെ തകർക്കാമെന്ന വ്യാമോഹത്തിൽ കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് ഏരിയ സെക്രട്ടറി ഡി കെ ശശി പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top