25 April Thursday

തദ്ദേശ ഭരണ വകുപ്പ് ജീവനക്കാരും 
അധ്യാപകരും പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

എഫ്എസ്ഇടിഒ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന ആഹ്ലാദം പ്രകടനം ജില്ലാ സെക്രട്ടറി കെ വിജയകുമാ‍ർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
തദ്ദേശ ഭരണ വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ റൂൾ അംഗീകരിച്ച സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുമുമ്പിലുമാണ് പ്രകടനം നടത്തിയത്.  മലപ്പുറത്ത് നടന്ന പ്രകടനം എഫ്എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. കെഎംസിഎസ്‌യു സംസ്ഥാന സെക്രട്ടറിയറ്റംഗം കെ മധുസൂദനൻ, എൻ മുഹമ്മദ്അഷ്റഫ്, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. 
പൊന്നാനിയിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ കെ ബിനു, കെ പി അരുൺലാൽ, തിരൂരിൽ വി പി സിനി, ആർ പി ബാബുരാജ്, എം പി വൽസരാജ്, തിരൂരങ്ങാടിയിൽ കെ സി ഹസിലാൽ, കെ അബ്ദുൾഅനീഷ്, വേങ്ങരയിൽ കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം പ്രകാശ് പുത്തൻമഠത്തിൽ, കെ സി അഭിലാഷ്, കൊണ്ടോട്ടിയിൽ ബി രാജേഷ്, ടി വി ഗോപാലകൃഷ്ണൻ, കെ അനിൽകുമാർ, മഞ്ചേരിയിൽ സരിത തറമ്മൽപറമ്പ്, എം ഉഷ, കെ നിഖിൽ, പെരിന്തൽമണ്ണയിൽ എം ശശികുമാർ, സി ടി വിനോദ്, നിലമ്പൂരിൽ എം ശ്രീനാഥ്, കെ അനീഷ് എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top