19 April Friday

പിഎസ്‌സി ഓഫീസിന്‌ സ്വന്തം കെട്ടിടം വേണം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

ജില്ലാ പിഎസ്‌സി  ഓഫീസിന്‌ സ്വന്തം കെട്ടിടവും ഓൺലൈൻ പരീക്ഷാകേന്ദ്രവും വേണമെന്ന്‌ പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വർഗീയതയെ ചെറുക്കാനുള്ള ശ്രമങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്കും കരുത്ത്‌പകരണം.
എം രാജഗോപാലൻ എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു. എം വി ഷീബ അധ്യക്ഷയായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി ജയകുമാർ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ ഹരിദാസ്‌, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടി കെ പി ഗംഗാധരൻ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി ദിലീപ്‌കുമാർ, പി അരുൺകുമാർ, ബി രാധാകൃഷ്‌ണ എന്നിവർ സംസാരിച്ചു. ടി പി വിപിൻ പ്രവർത്തന റിപ്പോർട്ടും എ വിശ്വനാഥ നായ്‌ക്‌ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു. 
ഭാരവാഹികൾ: എം വി ഷീബ (പ്രസിഡന്റ്‌), എ വിശ്വനാഥ നായ്‌ക്‌ (വൈസ്‌ പ്രസിഡന്റ്‌), ടി പി വിപിൻ (സെക്രട്ടറി),   കെ പി ദുർഗാ ശ്രീധർ (ജോയിന്റ്‌ സെക്രട്ടറി, വനിതാ സബ്‌ കമ്മിറ്റി കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top