24 April Wednesday

നിയന്ത്രണം കടുപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

മലപ്പുറം
കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഓഡിറ്റോറിയം, കൺവൻഷൻ സെന്റർ ഉടമകൾ ഉറപ്പുവരുത്തണം. പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ ഇവിടങ്ങളിൽ പരിശോധന നടത്തും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ആളുകൾ ഒരുമിച്ചുകൂടുന്ന എല്ലാ ഇടങ്ങളിലും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനായി ജില്ലയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ പരിശോധനകൾ നടത്തും. കോവിഡ് ഭേദമായതിന് ശേഷവും ശാരിരീക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന സാഹചര്യത്തിൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവിഭാഗം ആളുകളും സ്വീകരിക്കണം. നിലവിലുള്ള സിഎഫ്എൽടിസികൾ നിലനിർത്താനും യോഗം തീരുമാനിച്ചു. കലക്ടർ കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, എഡിഎം ഡോ. എം സി റെജിൽ, ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ്, ഡെപ്യൂട്ടി കലക്ടർ ഒ ഹംസ, ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന എന്നിവർ പങ്കെടുത്തു. 355 പേർക്ക്‌ കോവിഡ്‌  മലപ്പുറം  ജില്ലയിൽ ചൊവ്വാഴ്ച 355 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 333 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഏഴുപേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ 12 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 272 പേർകൂടി രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 1,12,686 ആയി. 23,627 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി 561 പേർ മരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top