28 March Thursday

തെളിനീരൊഴുക്കി 
ആമാത്തോട്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
ഒഞ്ചിയം  
26ന് ചോറോട് സമ്പൂർണ ശുചിത്വ പ്രഖ്യാപനമുയരുമ്പോൾ ആമാത്തോടിന്റെ തെളിമ ഭരണസമിതിക്ക് പൊൻതൂവാലാകും. ജനകീയ കൂട്ടായ്മയിലാണ്‌ തോട്ടിലെ മാലിന്യപ്രശ്നം പരിഹരിച്ചത്‌. 17, 18 തീരദേശ വാർഡുകളിലൂടെ രണ്ട് കിലോമീറ്റർ  ഒഴുകി നഗരസഭാ അതിർത്തിയിൽ ചേരുന്ന തോട് മാലിന്യത്തിന്റെ പര്യായമായിട്ട് പതിറ്റാണ്ടുകളായി. ഇരുകരകളിലെയും വീടുകളിൽനിന്ന് മാലിന്യങ്ങൾ തോട്ടിലേക്ക് പുറം തള്ളുന്നത് പതിവായിരുന്നു.
മാസങ്ങൾക്കുമുമ്പ് പഞ്ചായത്ത് ഇടപെട്ട് ഇറിഗേഷൻ വകുപ്പ് നേതൃത്വത്തിൽ എസ്റ്റിമേറ്റ്‌ തയ്യാറാക്കിയെങ്കിലും മാലിന്യം നീക്കാൻ കരാറുകാർ തയ്യാറായില്ല. ഇതിനിടയിൽ ശുചിത്വ പ്രഖ്യാപനം വഴിമുട്ടുമോ എന്ന ആശങ്ക പരിഹരിക്കാൻ വാർഡ് മെമ്പർമാർ മുഖേന, ഭരണസമിതി തീരദേശവാസികളുടെ യോഗം വിളിച്ചു. വീടുകളിൽനിന്ന് തോട്ടിലേക്കുള്ള മാലിന്യപൈപ്പുകൾ നീക്കം ചെയ്യണമെന്ന അഭ്യർഥന പരിസരവാസികൾ അംഗീകരിച്ചതോടെ പ്രധാന പ്രശ്നത്തിന് പരിഹാരമായി. തോട്ടിൽനിന്ന് മാലിന്യം നീക്കി സംസ്‌കരിക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയുംചെയ്തു. ഭാവിയിൽ തോടിന്റെ ഇരുകരകളും കെട്ടി സംരക്ഷിച്ച്‌ നഗരസഭാതിർത്തിയോട് ചേർന്ന സ്ഥലത്തുനിന്ന് വെള്ളം കടലിലേക്ക് ഒഴുക്കാനുള്ള പദ്ധതി റിപ്പോർട്ട് അധികൃതർക്ക് കൈമാറിയതായി പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ചന്ദ്രശേഖരൻ പ റഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top