20 April Saturday
നിരത്തുകള്‍ വിജനം

അവശ്യ സര്‍വീസ് മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വിജനമായ പത്തനംതിട്ട നഗരം

പത്തനംതിട്ട
കോവിഡ്  വ്യാപനത്തിന്റെ ഭാഗമായി ഞായറാഴ്ച പ്രഖ്യാപിച്ച അടച്ചിടലില്‍ ജില്ലയിലെ  നിരത്തുകള്‍ വിജനമായി. ജില്ല വ്യാപകമായി  പൊലീസ് പരിശോധന കർശനമാക്കി. വിവാഹം, മരണം. ആശുപത്രിയിലേക്കുള്ള യാത്രകൾ തുടങ്ങി  അവശ്യ സർവീസ് ജീവനക്കാരും മാത്രമാണ് യാത്രയ്ക്ക് ഉണ്ടായിരുന്നത്. വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ഞായറാഴ്ചയായതിനാൽ  അടഞ്ഞു കിടന്നു. ബേക്കറികളും ഹോട്ടലുകളും തുറന്നു. ഹോട്ടലുകളിൽ  പാർസൽ  സേവനം മാത്രമാണ് നടന്നത്.
ഞായറാഴ്ച പുലർച്ചെ മുതൽ തന്നെ പ്രധാന നിരത്തുകളിൽ പൊലീസിന്റെ  വാഹനപരിശോധന തുടങ്ങി. അത്യാവശ്യ യാത്രക്കാരെ  മാത്രമാണ് യാത്രയ്ക്ക്  അനുവദിച്ചത്. സർക്കാർ നിർദ്ദേശത്തോട്  പൂർണ സഹകരണമാണ് എങ്ങും പ്രകടമായത്.പൊതുഗതാഗത സംവിധാനവും കുറവായിരുന്നു. സ്വകാര്യബസുകൾ പൂർണമായും നിരത്തിൽ നിന്ന് മാറി. കെഎസ്ആർടിസി സാധാരണ സർവീസിന്റെ മുപ്പതു ശതമാനമാണ്  നടത്തിയത്. പ്രധാന റൂട്ടുകളിൽ ഒന്ന് എന്ന നിലയ്ക്കാണ് ബസ് ഓടിച്ചത്. യാത്രക്കാർ സാധാരണ ഏറെയുള്ള കൊല്ലം മേഖലയിലേക്ക് രണ്ട് സർവീസ്  വരെ നടത്തി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് 18 സർവീസ് മാത്രമാണ് നടത്തിയത്. അതിൽ തന്നെ യാത്രക്കാർ വളരെ കുറവായിരുന്നുവെന്ന് ഡിടിഒ അറിയിച്ചു. 
 വൈകിട്ട് പത്തനംതിട്ടയിൽ നിന്ന് പോകേണ്ട ദീർഘദുര സർവീസ് പതിവ് പോലെ യാത്ര തിരിച്ചു. തിങ്കളാഴ്ച മുതല്‍ ബസ് സർവീസ് സാധാരണപോലെ നടത്തുമെന്നും ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. 
ജില്ലയുടെ എല്ലാ പ്രദേശത്തും  വാഹനങ്ങൾ അപൂർവമായി മാത്രം നിരത്തിലിറങ്ങി. ഇരുചക്രവാഹനങ്ങളും ചുരുക്കം.അടൂർ  കെഎസ്ആർടിസി സ്റ്റാൻഡ് ജങ്ഷനിലും നെല്ലിമൂട്ടിൽപ്പടിയിലും ഹൈസ്കൂൾ ജങ്ഷനിലും പൊലീസ് പരിശോധന ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച വാക്സിനേഷന്‍ പ്രവര്‍ത്തനം നടന്നില്ല. തിങ്കളാഴ്ച മുതല്‍ പതിവ് പോലെ എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നടക്കുമെന്ന് ഡിഎംഒ അറിയിച്ചു.
1262  പേർക്ക് 
പത്തനംതിട്ട         
ജില്ലയിൽ  ഞായറാഴ്ച   1262  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു.  1146  പേർ രോഗ മുക്തരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top