24 April Wednesday
അവലോകന യോഗം ചേര്‍ന്നു

കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
ചടയമംഗലം
നിയോജക മണ്ഡലത്തിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു. മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ്‌ തീരുമാനം. 
നിലവിലെ കോവിഡ് വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. 26ന് മുമ്പ് എല്ലാ പഞ്ചായത്തിലും കോവിഡ് അവലോകന യോഗം ചേരാനും വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ ചേരാനും തീരുമാനിച്ചു. ബോധവൽക്കരണത്തിനായി പഞ്ചായത്തുകള്‍ ഉച്ചഭാഷിണികള്‍ ഉള്‍പ്പെടെ വിനിയോഗിക്കണമെന്നും തീരുമാനിച്ചു. മണ്ഡലത്തില്‍ ആരോഗ്യമേഖല നേരിടുന്ന വിവിധ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്‌തു. ഇത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാന്‍വേണ്ട നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി ഉറപ്പുനല്‍കി.
ഓണ്‍ലൈനായി നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാം കെ ഡാനിയല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതികാ വിദ്യാധരന്‍, വൈസ് പ്രസിഡന്റ്‌ ഹരി വി നായര്‍, ജില്ലാ പഞ്ചായത്ത്‌അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, കടയ്ക്കല്‍ താലൂക്ക് ആശുപത്രി, നിലമേല്‍, വെളിനല്ലൂര്‍ സിഎച്ച്സി സൂപ്രണ്ടുമാര്‍, പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍മാര്‍, എച്ച്ഐമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top