19 April Friday
അപൂർവ ശസ്ത്രക്രിയ

മെഡി. കോളേജ് ആശുപത്രിയിൽ 
നട്ടെല്ലിന്റെ വളവ്‌ നിവർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
ഏറ്റുമാനൂർ 
കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും അപൂർവ ശസ്ത്രക്രീയയിലൂടെ പെൺകുട്ടിയുടെ നട്ടെല്ലിന്റെ വളവ്‌ നിവർത്തി. 14 വയസ്സുള്ള കുട്ടിയുടെ വളഞ്ഞ നട്ടെല്ല്‌ ന്യൂറോ സർജറി വിഭാഗത്തിൽ മണിക്കൂറുകൾ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ നിവർത്തിയത്‌.നട്ടെല്ല്‌ വളയുന്ന അപൂർവ രോഗമായിരുന്നു കുട്ടിക്ക്. ഇത് ജന്മനാലോ വളർച്ചയിലോ ഉണ്ടാകുന്നതാണ്‌. 
 രണ്ടാഴ്ച മുമ്പാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രീയ നടത്തി. സുഖം പ്രാപിച്ച കുട്ടി ചൊവ്വാഴ്‌ച ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ്‌വരുന്ന ചികിത്സയ്‌ക്ക്‌ ഒരു ലക്ഷത്തിന്‌ താഴെ മാത്രമാണ് ചെലവായത്‌. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി കെ ബാലകൃഷ്ണന്‌ പുറമെ ഡോക്ടർമാരായ ടിനു രവി ഏബ്രഹാം, എൽ എസ് ജ്യോതിഷ്, ഫിലിപ്പ് ഐസക്ക്, ഷാജു മാത്യു, വിനു വി ഗോപാൽ, അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. ഷീലാ തോമസ്, സുജ, റോഷൻ, നഴ്സുമാരായ പ്രീയ, ജെനു, ജയലക്ഷ്മി, പ്രിയങ്ക എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top