20 April Saturday
കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം സമാപിച്ചു

കോട്ടപ്പുറം–-ചന്തപ്പുര സിഗ്നലുകളിൽ എലിവേറ്റഡ് ഹൈവേ നിർമിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
കൊടുങ്ങല്ലൂർ
ചന്തപ്പുര–- കോട്ടപ്പുറം ബൈപ്പാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും കോട്ടപ്പുറം, ചന്തപ്പുര സിഗ്നലുകളിൽ എലിവേറ്റഡ് ഹൈവേ നിർമിക്കുകയും വേണമെന്ന് സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പൊതുചർച്ചയിൽ 29 പേർ പങ്കെടുത്തു. ചർച്ചയ്‌ക്ക് ഏരിയ സെക്രട്ടറി പി കെ ചന്ദ്രശേഖരൻ, സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു എന്നിവർ മറുപടി നൽകി. സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് ,പി കെ ഡേവിസ് എന്നിവർ സംസാരിച്ചു. 
പെരിഞ്ഞനം കുറ്റിലക്കടവ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുക, കടലാക്രമണത്തിൽ നിന്ന് തീരത്തെ രക്ഷിക്കുന്നതിന് ശാസ്ത്രീയ  നടപടികൾ സ്വീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  അഴീക്കോട് മുനമ്പം പാലം നിർമാണ നടപടികൾ ത്വരിതപ്പെടുത്തുക. എൻഎച്ച് ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോൾ ചെറുകിട കച്ചവടക്കാർക്കും ബിസിനസുകാർക്കും നഷ്ടപരിഹാരം നൽകുക, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുക, കനോലി കനാലിന്റെ തീരത്തു താമസിക്കുന്നവരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്നീ പ്രമേയങ്ങളും  സമ്മേളനം സംഗീകരിച്ചു. കെ കെ അബീദലി നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top