06 May Monday

ഗുരുവരാനന്ദ സ്കൂൾ സുവർണ 
ജൂബിലിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

നന്മണ്ട 

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക്  തുടക്കമായി. വനംമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി  അധ്യക്ഷയായി.  എം കെ രാഘവൻ  എംപി മുഖ്യാതിഥിയായി. സുവർണ ജൂബിലിക്ക്  ‘ഊരൊളി’ എന്ന പേര് നിർദേശിച്ച കവി രഘുനാഥൻ കൊളത്തൂരിന്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ രാജനും സ്വാഗതഗാനത്തിന് സംഗീതം നൽകിയ സന്തോഷ് നിസ്വാർത്ഥക്ക് ബ്ലോക്ക് പഞ്ചായത്തംഗം റസിയ തോട്ടായിയും ലോഗോ ഡിസൈൻ ചെയ്ത അഭിലാഷ് തിരുവോത്തിന് പിടിഎ  പ്രസിഡന്റ്  പി കെ നാസറും ഉപഹാരംനൽകി. 
പ്രധാനാധ്യാപകൻ  കെ കെ അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു.  ഹരിദാസൻ ഈച്ചരോത്ത്,  പ്രതിഭ രവീന്ദ്രൻ,  മഹേഷ് കോറോത്ത്, ഇ കെ  ബുഷറ,   എൻ കെ രാധാകൃഷ്ണൻ,  ഇ സുരേഷ് കുമാർ,  ഒ പി മൂസക്കോയ, എം ഇ ഗംഗാധരൻ, ടി ജയകൃഷ്ണൻ, ഉണ്ണികൃഷ്ണൻ കൊളത്തൂർ,  കെ വി ആലി,  രാജീവൻ കൊളത്തൂർ, സുനിൽ കൊളക്കാട് എന്നിവർ സംസാരിച്ചു.  
പ്രിൻസിപ്പൽ സിബി ജോസഫ്  സ്വാഗതവും  പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ വി ഷിബു നന്ദിയും പറഞ്ഞു. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ അടുത്തവർഷം ആഗസ്തിൽ സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top