19 April Friday

എസ്ഡിപിഐ ക്രിമിനൽ സംഘത്തിനെതിരെ അണിനിരക്കണം: എം എം വർഗീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ജൂബിലി മിഷൻ ആശുപത്രിയിലെത്തി ഷമീറിന്റെ സഹോദരൻ ബഷീറുമായി സംസാരിക്കുന്നു

തൃശൂർ
വർഗീയ ശക്തികളുടെ കൊലപാതകങ്ങൾക്കെതിരെ  ജനങ്ങൾ അണിനിരക്കണമെന്ന്‌ സിപിഐ എം  ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ആവശ്യപ്പെട്ടു.  വെള്ളിയാഴ്‌ച പകൽ മൂന്നരയോടെ മത്സ്യ വിൽപ്പനയ്‌ക്കിടെയാണ്‌   തൊഴിലാളിയായ ഷമീറിനെ  എസ്ഡിപിഐ ക്രിമിനൽ സംഘം വെട്ടിക്കൊന്നത്‌.  വർഗീയ രാഷ്‌ട്രീയത്തിന്റെ മറവിൽ ക്രിമിനൽസംഘങ്ങളുടെ   ക്രൂരതയുടെ തെളിവാണിത്‌. 
 ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയ ശക്തികൾ നടത്തുന്ന വർഗീയ പ്രചാരണങ്ങളും  അക്രമങ്ങളും കൊലപാതകങ്ങളും ഏറ്റവും ആപൽക്കരമാണ്‌.  നാടിന്റെ സമാധാനം തകർക്കുന്നതാണ്‌.   ഇതിന്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ഷമീറിന്റെ കൊലപാതകം. 
 തൃശൂർ   ജില്ലാആശുപത്രിക്ക് സമീപം  ബസ് പോർട്ടേഴ്സ്  യൂണിയൻ  സിഐടിയു തൊഴിലാളിയായ ഷമീർ പണി കുറഞ്ഞതോടെയാണ്‌  മത്സ്യവിൽപ്പന ആരംഭിച്ചത്‌. 
 അക്രമികൾ ആസൂത്രിതമായി എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയാളിസംഘത്തെ ഉടൻ പിടികൂടി  നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.  
കൊലപാതകമറിഞ്ഞ്‌   ജില്ലാ സെക്രട്ടറി എം എം വർഗീസ്,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ  എംഎൽഎ, എം കെ കണ്ണൻ, സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്,  ജില്ലാ പ്രസിഡന്റ്‌  കെ കെ രാമചന്ദ്രൻ എംഎൽഎ,  പി ബാലചന്ദ്രൻ എംഎൽഎ, സിപിഐ എം  ഏരിയ സെക്രട്ടറി എം അവറാച്ചൻ തുടങ്ങിയവർ  ആശുപത്രിയിലെത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top