03 December Sunday

ഷാജിയുടെ പരാമർശം സംസ്‌കാര ശൂന്യത

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

 തിരുവനന്തപുരം 

മുസ്ലിംലീഗ്‌ നേതാവ്‌ കെ എം ഷാജിയുടെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച്‌ സംസ്ഥാന തലസ്ഥാനം. മന്ത്രി വീണാ ജോർജിനെതിരായ ഷാജിയുടെ പരാമർശം  സ്‌ത്രീത്വത്തെ ഒട്ടാകെ അവഹേളിക്കുന്നതാണ്‌. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത്‌ ഫലപ്രദമായി ഇടപെടുന്ന മന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള യുഡിഎഫ്‌ അജൻഡയുടെ ഭാഗമാണ്‌ ഷാജിയുടെ പ്രതികരണം. 
സമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷ പ്രവർത്തകരായ വനിതകൾക്കുനേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ തുടർച്ചയാണിതും. ലീഗിന്റെയും യുഡിഎഫിന്റെയും സംസ്‌കാര ശൂന്യതയാണ്‌ ഷാജിയുടെ പ്രതികരണത്തിലൂടെ വെളിവാകുന്നത്‌. ഇത്തരം ശ്രമങ്ങളെ പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന്‌ വിവിധ രംഗത്തുള്ളവർ പ്രതികരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top