തൃശൂർ
രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ ജേതാക്കളെ കേരള പൊലീസ് എക്‌സ് ഫുട്‌ബോൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ ആദരിച്ചു. കേരള പൊലീസിലെ മുൻ ഫുട്‌ബോൾ താരങ്ങളുടെ സംഗമമായി ചടങ്ങ് മാറി. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉദ്‌ഘാടനം ചെയ്‌തു. പൊലീസ് അക്കാദമി കമാൻഡന്റായിരുന്ന സി വി പാപ്പച്ചൻ, കമാൻഡന്റുമാരായ യു കുരിക്കേസ് മാത്യു, എ ടി ചാക്കോ, ടി പി ശ്യാം സുന്ദർ എന്നിവർക്ക് അർജുന അവാർഡ് ജേതാവ് ഐ എം വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പി പി തോബിയാസ് അധ്യക്ഷനായി. കെ എ ആൻസൻ, സി വി ശശി, പി എ സന്തോഷ് എന്നിവർ സംസാരിച്ചു. നിരവധി ഫുട്‌ബോൾ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..