19 April Friday

സിസ്റ്റർ ലിനി അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023
മാനന്തവാടി 
കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ ആഭിമുഖ്യത്തില്‍ സിസ്റ്റര്‍ ലിനി അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ എസ് റിഷാദ് ഉദ്ഘാടനംചെയ്തു. നഴ്‌സിങ് സൂപ്രണ്ട് ബിനിമോള്‍, ഹെഡ് നഴ്‌സുമാരായ ശ്രീജ, സി ജാസ്മിന്‍, എം കെ സാജു, സി സി രാഗിത എന്നിവര്‍ സംസാരിച്ചു.
പി വി ഷിബു, പി പി രാജേഷ്, പ്രബീഷ്, എം കെ സാജു, ബെന്നെറ്റ് ഷൂസ്റ്റര്‍, എ ബി കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
 
ചിത്രം: കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച സിസ്റ്റര്‍ ലിനി അനുസ്മരണം കെ എസ് റിഷാദ് ഉദ്ഘാടനംചെയ്യുന്നു
 
കൽപ്പറ്റ
പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സിസ്റ്റര്‍ ലിനി അനുസ്മരണം കേരള സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി എം മേഴ്‌സി അധ്യക്ഷയായി. പാലിയേറ്റീവ് രോഗികൾക്ക് ചികിത്സാസഹായ ഉപകരണങ്ങള്‍ വിതരണംചെയ്തു. ഉപന്യാസ മത്സര വിജയികളായ സീനിയർ നഴ്‌സിങ് ഓഫീസർ പി എസ് റജിമോൾ, എ സി ശ്രീജ എന്നിവർക്ക് ഉപഹാരം നൽകി. സനിതാ ജോൺ, എ സി ശ്രീജ, എം കെ ജിഷ, എ ആർ രശോബ്കുമാർ, ശ്രീജ പള്ളിക്കര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top