12 July Saturday

ഓപ്പറേഷൻ കാവൽ: 
പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
കോവളം 
ഓപ്പറേഷൻ കാവലിന്റെ ഭാഗമായി കോവളം സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസിലെ പ്രതികൾ അറസ്റ്റിൽ. പാച്ചല്ലൂർ കുഴിവിളാകം കുന്നിൽ വീട്ടിൽ വിഷ്ണു പ്രകാശ്, വെങ്ങാനൂർ മുട്ടയ്ക്കാട് തുണ്ടുവിള വീട്ടിൽ വിഷ്ണു (ടവർ) എന്നിവരെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനും വെങ്ങാനൂർ മുട്ടയ്ക്കാട് അരിവാൾ കോളനിയിൽ പണയിൽ വീട്ടിൽ വിമൽ മിത്രയെ (കാട്ടിലെ കണ്ണൻ)  കാപ്പ പ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിനുമാണ്‌  അറസ്റ്റ് ചെയ്തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top