19 April Friday

ഞായർ നിയന്ത്രണം 
സമ്പൂർണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

വാരാന്ത്യ ലോക്ക്‌ ഡൗണിൽ ഞായറാഴ്ച തിരക്കൊഴിഞ്ഞ് വിജനമായ മലപ്പുറം കോട്ടപ്പടി ടൗൺ

മലപ്പുറം
ലോക്‌ഡൗണിന്‌ സമാനമായ ഞായറാഴ്‌ച നിയന്ത്രണം ജില്ലയിൽ സമ്പൂർണം. കോവിഡ്‌ വ്യാപനം തടയാൻ നിർദേശിച്ച നിയന്ത്രണങ്ങളോട്‌ ജനങ്ങൾ പൂർണമായും സഹകരിച്ചു. 
    അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത്‌ കണ്ടെത്താൻ ജില്ലാ അതിർത്തികളിലും പ്രധാന നഗരങ്ങളിലും പൊലീസ്‌ പരിശോധന നടത്തി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഹോട്ടലുകളും തുറന്നു.
ഹോട്ടലുകളിൽ പാഴ്സലിനും ഹോം ഡെലിവറിക്കും അനുവാദമുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കുറവായിരുന്നു. ആശുപത്രി, മരണം, വിവാഹം ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ കടത്തിവിട്ടു. മുൻകൂട്ടി അനുമതി ലഭിച്ച വിവാഹം, ഗൃഹപ്രവേശം എന്നിവ  നടന്നു. 
കെഎസ്ആർടിസി 
സർവീസ് നടത്തി
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഞായര്‍ അടച്ചിടലില്‍ ജില്ലയിൽ കെഎസ്ആർടിസി സധാരണ നിലയിൽ സർവീസ് നടത്തി. നാല് ഡിപ്പോകളിൽനിന്നും എല്ലാ ഷെഡ്യൂളുകളിലും സർവീസ് നടത്തി.  
പ്രാദേശിക റൂട്ടുകളിലും തിരുവനന്തപുരം, എറണാകുളം, പലക്കാട്- കോഴിക്കോട്, നെടുമ്പാശ്ശേരി തുടങ്ങിയ ദീർഘദൂര സർവീസുകളിലും യാത്രക്കാർ കുറഞ്ഞു. 
യാത്രക്കാരുടെ കുറവ് കാരണം രാവിലെ തിരൂർ-മഞ്ചേരി റൂട്ടുകളിൽ രണ്ട് സര്‍വീസ് റദ്ദാക്കി.--

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top