26 April Friday

കർഷകസമരം ശക്തമാക്കും: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

പാളയം രക്തസാക്ഷി മണ്ഡപത്തിലെ സംയുക്ത കർഷക സമിതി സത്യഗ്രഹത്തിന്റെ 43‐ാം ദിവസം കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

 

തിരുവനന്തപുരം
പാളയം രക്തസാക്ഷി മണ്ഡപത്തിന്‌ സമീപം സംയുക്ത കർഷക സമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം 43–-ാം ദിവസത്തിലേക്ക്‌. വെള്ളിയാഴ്ചത്തെ സമരം കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തു. 
കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ നിരുപാധികം പിൻവലിച്ചില്ലെങ്കിൽ കേരളത്തിലെ ഐക്യദാർഢ്യസമരം കൂടുതൽ ശക്തമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കിസാൻസഭ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെ വേണുഗോപാലൻ നായർ അധ്യക്ഷനായി. പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. സംയുക്ത കർഷക സമിതി ചെയർമാൻ മാങ്കോട്‌ രാധാകൃഷ്‌ണൻ, കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം വിജയകുമാർ, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ എസ്‌ പത്മകുമാർ, എം എം ബഷീർ, കർഷക യൂണിയൻ (സ്‌കറിയ) സംസ്ഥാന പ്രസിഡന്റ്‌ തമ്പാനൂർ രാജീവ്‌, കാവല്ലൂർ കൃഷ്‌ണൻനായർ, കാവല്ലൂർ സുരേഷ്‌, പാളയം ജി രാജൻ, അഡ്വ. രാജ്‌മോഹൻ, ടി എസ്‌ ബിനുകുമാർ, കവടിയാർ സുനിൽ, വേലായുധൻ നായർ, എൻജിഒ യൂണിയൻ തൈക്കാട്‌ ഏരിയ സെക്രട്ടറി എ അശോക്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top