20 April Saturday

കോൺഗ്രസിന്റെ ബിജെപി–-എസ്‌ഡിപിഐ ബന്ധം 40 യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്‌ഐയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

യൂത്ത്‌ കോൺഗ്രസ്‌ വിട്ട്‌ എത്തിയവരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഷാൾ അണിയിച്ച് സ്വീകരിച്ചപ്പോൾ

 നെടുമങ്ങാട് 

പനവൂർ പഞ്ചായത്തിലെ നിരവധി യൂത്ത്കോൺഗ്രസ് പ്രവർത്തകർ രാജിവച്ച് ഡിവൈഎഫ്ഐയുമായി സഹകരിച്ച്  പ്രവർത്തിക്കാൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് പനവൂർ മണ്ഡലം പ്രസിഡന്റ്‌ ആസിഫ് ഷാ ഉൾപ്പെടെ നാൽപ്പതോളം യൂത്ത് കോ ൺഗ്രസ് പ്രവർത്തകരാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്‌.  
ബിജെപി - –-എസ്ഡിപിഐ വർഗീയ പാർടികളോടുള്ള കോൺഗ്രസിന്റെ അവിശുദ്ധ കൂട്ട് കെട്ടിലും ജനവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി  കെ പി പ്രമോഷ്  പ്രവർത്തകരെ ഷാൾ അണിയിച്ച്സ്വീകരിച്ചു. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക്സെക്രട്ടറി  എൽ എസ് ലിജു,   പനവൂർ മേഖലാ  ഭാരവാഹികളായ എ ജെ ജാബിർഖാൻ, അനന്തകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top