20 April Saturday

കൃഷിഭൂമിയിലെ മരം മുറിക്കൽ: പുതിയ ഉത്തരവ്‌ ഉടൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 

കൽപ്പറ്റ
കർഷകർക്ക്‌ പതിച്ചുകിട്ടിയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നത്‌ സംബന്ധിച്ച സർക്കാരിന്റെ അന്തിമ ഉത്തരവ്‌ ഉടനിറങ്ങും. വിഷയം നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും പുതുക്കിയ ഉത്തരവ്‌ ഉടൻ പുറപ്പെടുവിക്കുമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎയുടെ  സബ്‌മിഷന്‌ മറുപടിയായാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. 
1964ലെ കേരള ഭൂമി പതിവ്‌ ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ കർഷകർ വച്ചുപിടിപ്പിച്ചതും സ്വമേധയാ കിളിർത്തുവന്നതുമായ മരങ്ങൾ മുറിക്കുന്നതിന്‌ അനുവദിക്കണമെന്നത്‌ കർഷകരുടെ ദീർഘനാളത്തെ ആവശ്യമാണ്‌. 
ഇത്തരം മരങ്ങളും പതിച്ചുലഭിക്കുന്ന സമയത്ത്‌ വൃക്ഷവില അടച്ച്‌ റിസർവ്‌ ചെയ്‌തതുമായ ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കർഷകർക്കാണെന്നും   മരങ്ങൾ മുറിക്കുന്നതിന്‌ പ്രത്യേകം അനുവാദം ആവശ്യമില്ലെന്നുമുള്ള  സർക്കാർ ഉത്തരവ്‌ കഴിഞ്ഞ ഒക്‌ടോബറിൽ  ഇറങ്ങിയിരുന്നു. എന്നാൽ ഈ ഉത്തരവ്‌ തെറ്റായി വ്യാഖ്യാനിച്ച്‌‌ പട്ടയത്തിലെ ഷെഡ്യൂൾ പ്രകാരം റിസർവ്‌ ചെയ്‌ത മരങ്ങൾ മുറിക്കുന്നതായി പരാതികൾ ഉയർന്നു. വിഷയത്തിൽ ഹൈക്കോടതി ഇടപെടലും ഉണ്ടായി. ഈ സാഹചര്യത്തിലാണ്‌ സർക്കാർ പുതുക്കിയ ഉത്തരവ്‌ ഇറക്കുന്നത്‌. 1986ലെ കേരള പ്രിസർവേഷൻ ഓഫ്‌ ട്രീസ്‌ ആക്ടും 2005ലെ പ്രൊമോഷൻ ഓഫ്‌ ട്രീ ഗ്രോത്ത്‌ ഇൻ നോൺ ഫോറസ്‌റ്റ്‌ ഏരിയാ ആക്ടും പരിഗണിച്ചാവും‌ പുതിയ ഉത്തരവ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top