19 April Friday

കഥാപ്രസംഗ 
മഹോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
കൊയിലാണ്ടി 
കേരള സംഗീത നാടക അക്കാദമിയും സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവം കീഴരിയൂർ സെന്ററിൽ സംഗീത നാടക അക്കാദമി അംഗം വി ടി മുരളി ഉദ്ഘാടനംചെയ്തു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല അധ്യക്ഷയായി. പഴയകാല കഥാപ്രാസംഗികരായ ഇ പി ഗോപാലൻ നായർ, മേപ്പയൂർ ബാലൻ എന്നിവരെ ആദരിച്ചു. ടി കുഞ്ഞിരാമൻ, എ എം ദാമോദരൻ എന്നിവർ സംസാരിച്ചു. തുടർന്ന് എം ആർ പയ്യട്ടവും സംഘവും വരരുചി  കഥാപ്രസംഗം അവതരിപ്പിച്ചു. ചൊവ്വാഴ്ച  സമാപന സമ്മേളനം സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top