19 April Friday

സന്ധ്യാരാഗത്തിൽ വരൂ; ഖത്തറിതാ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

കാസർകോട്‌ സന്ധ്യാരാഗം തുറന്ന ഓഡിറ്റോറിയത്തിൽ ഖത്തറിലെ ലോകകപ്പ്‌ ഫുട്‌ബോൾ പ്രദർശനം

 കാസർകോട് 

സന്ധ്യാരാഗം തുറന്ന ഓഡിറ്റോറിയത്തിൽ ഖത്തറിലെ ലോകകപ്പ്‌ ഫുട്‌ബോൾ തൊട്ടുമുന്നിൽ. കൂറ്റൻ സ്‌ക്രീനിൽ കളി കാണുമ്പോൾ ഖത്തറിലെ സ്‌റ്റേഡിയത്തിലെത്തിയ അനുഭവം. ആർപ്പുവിളിയുമായി നൂറ്‌ കണക്കിനാളുകൾ. കാസർകോട്‌ മർച്ചന്റ്‌സ്‌ അസോസിയേഷൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ്‌ ‘ബിഗ് സ്‌ക്രീൻ ബിഗ്‌ മാച്ച്’  ലോക കപ്പ്‌ ഫുട്‌ബോൾ പ്രദർശനം നടത്തുന്നത്‌. ഉദ്‌ഘാടന ദിവസം ഖത്തർ അൽഖോറിലെ അൽബൈത്ത്‌ സ്‌റ്റേഡിയത്തിലെ പരിപാടികളും  കളിയും കാണാൻ വലിയ ജനസഞ്ചയമാണ്‌ എത്തിയത്‌. സന്ധ്യക്ക്‌ വേഗം കടകളും ബസുകളും അടക്കുന്നതോടെ ഉറങ്ങാറുള്ള കാസർകോട്‌ നഗരത്തെ ഉണർത്തുന്നതാണ്‌ ലോക കപ്പ്‌ ലൈവ്‌. ഫൈനൽ വരെ പ്രദർശനം തുടരും. കളിയില്ലാത്ത ദിവസം കലാപരിപാടികൾ അരങ്ങേറും. 
      പ്രദർശനം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പങ്കെടുത്തവർ മൊബൈൽ വെളിച്ചം പ്രകാശിപ്പിച്ച്‌ ഉദ്‌ഘാടനത്തിൽ  പങ്കാളികളായി. മുനിസിപ്പൽ ചെയർമാൻ വി എം മുനീർ അധ്യക്ഷനായി. 
കെ അഹമ്മദ് ഷെരീഫ്, എൻ എ സുലൈമാൻ, കരീം സിറ്റിഗോൾഡ്, ടി എ ഇല്ലാസ്, കെ ദിനേശ്‌, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, മാഹിൻ കോളിക്കര, ടി എ അൻവർ, വരപ്രസാദ് എന്നിവർ സംസാരിച്ചു. എ എ അസീസ് സ്വാഗതവും മുഹമ്മദ് ഹാഷിം നന്ദിയും പറഞ്ഞു. 
 
 വരവേറ്റ്  ഫുട്ബോൾ അസോസിയേഷനും
തൃക്കരിപ്പൂർ
ലോകകപ്പിനെ വരവേറ്റ്  ജില്ലാ ഫുട്ബോൾ അസോസിയേഷൻ.  ബ്രസീൽ - അർജന്റീന ജഴ്സി അണിഞ്ഞ് പ്രസിഡന്റ്‌  ടീമും സെക്രട്ടറി ടീമും  മത്സരിച്ചു. വാശിയേറിയ മത്സരത്തിൽ രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ  ജേതാക്കളായ ജില്ലാ സീനിയർ ടീം അംഗങ്ങൾക്ക്  സ്വീകരണത്തിനു ശേഷം കേപ് സ്പോർട്സ് സെന്റർ ടർഫ് കോർട്ടിലാണ്  പ്രദർശനമത്സരം സംഘടിപ്പിച്ചത്. ജില്ലാ ഫുട്ബോൾ അസോസിയേഷനിലെ തുടങ്ങിയ താരങ്ങൾ ഇരുടീമുകളിലുമായി ജഴ്സിയണിഞ്ഞു. 
ബ്രസീൽ ജഴ്സി അണിഞ്ഞ്‌  സെക്രട്ടറി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലും അർജന്റീന ജഴ്സിയണിഞ്ഞ്‌  പ്രസിഡന്റ്‌  വീരമണിയുടെയും നേതൃത്വത്തിലാണ് ടീമുകൾ അണിനിരന്നത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top