26 April Friday

ദേശീയപാതയിൽ അപകടക്കെണി
ഒരുക്കി കുഴികൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
പാറശാല
ദേശീയപാതയിൽ അപകടക്കെണിയൊരുക്കി ഗർത്തങ്ങൾ. ഇരുചക്രവാഹനങ്ങൾ അപകടത്തിലാകുന്നത് നിത്യസംഭവമായിട്ടും ശാശ്വത പരിഹാരം കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. ബാലരാമപുരം മുതൽ കളിയിക്കാവിള ഭാഗംവരെയുള്ള 18 കിലോമീറ്ററോളം ദേശീയപാതയിൽ വിവിധ ഭാഗങ്ങളിലായി ജീവനെടുക്കുന്ന നിരവധി വലിയ കുഴികളാണ് രൂപപ്പെട്ടത്. കാറുൾപ്പെടെയുള്ള മറ്റ് വലിയ വാഹനങ്ങൾ കുഴികളിൽ വീഴാതിരിക്കാൻ പെട്ടെന്ന്  വെട്ടിത്തിരിക്കുന്നതിനിടെ പുറകിൽനിന്ന് വരുന്ന ഇരുചക്രവാഹനങ്ങളാണ്‌ പലപ്പോഴും അപകടത്തിലാകുന്നത് .  അടിയന്തരമായി റോഡിലെ കുഴികൾ അടയ്‌ക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്ന് സിപിഐ എം പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top