17 December Wednesday

തുമ്പൂര്‍മുഴിയില്‍ കാട്ടാന മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

കാട്ടാന മുന്നറിയിപ്പ് നൽകാനായി റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന കാമറ

ചാലക്കുടി
തുമ്പൂർമുഴിയിൽ രണ്ടാമത്തെ കാട്ടാന മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നു. കാട്ടാനകൾ പതിവായി റോഡ് മുറിച്ച് കടക്കുന്ന തുമ്പൂർമുഴിയിലാണ് മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നത്. തുമ്പൂർമുഴി മുതൽ ചിക്ലായി പെട്രോൾ പമ്പുവരെയുള്ള ഭാഗത്ത് രാവിലേയും വൈകീട്ടും കാട്ടാനകൾ റോഡ് മുറിച്ച് കടക്കുന്നതും നിലയുറപ്പിക്കുന്നതും പതിവാണ്. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് സംവിധാനമായ രണ്ടാമത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എലിഫന്റ് ഡിറ്റക്ഷൻ ക്യാമറകൾ വനംവകുപ്പ് സ്ഥാപിക്കുന്നത്. 
   ക്യാമറയുടെ 100മീറ്റർ ചുറ്റളവിൽ കാട്ടാനകളെത്തിയാൽ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള എൽഇഡി ബോർഡിൽ മലയാളത്തിലും ഇംഗ്ലീഷിലും മുന്നറിയിപ്പ് തെളിയും. പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടം ആരംഭിക്കുന്ന ഭാഗത്താണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ആനമല സൊസൈറ്റി ഭാഗത്ത് ക്യാമറ സ്ഥാപിച്ചിരുന്നു. സൗരോർജ്ജ പാനലുകളിലാണ് ക്യാമറ പ്രവർത്തിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top