08 December Friday

കെസിഇയു ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

കേരള കോ–--ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടി യു) ജില്ലാ സമ്മേളനം കണ്ണപുരത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്യുന്നു

 കണ്ണപുരം 

കേരള കോ–--ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിലെ പി  രാമചന്ദ്രൻ നഗറിൽ  സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വിനോദ് പതാക ഉയർത്തി. എ ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും എം സുനിൽകുമാർ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി  കെ വി പ്രജീഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ എൻ അനിത കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി എം വഹീദ സംസാരിച്ചു. സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ എം എം മനോഹരൻ, എം എൻ മുരളി, കെ ബാബുരാജ്, കെ വി ഭാസ്കരൻ, വൈസ് പ്രസിഡന്റുമാരായ പി ജാനകി, കെ സുജയ, സംസ്ഥാന എക്സിക്യുട്ടീവംഗങ്ങളായ എം കെ ശശി, കെ വി വിശ്വനാഥൻ, ടി തമ്പാൻ എന്നിവരും പങ്കെടുക്കുന്നുണ്ട്‌.  സ്വാഗത സംഘം ചെയർമാൻ എൻ ശ്രീധരൻ സ്വാഗതം പറഞ്ഞു. ജില്ലയിലെ 1900 മെമ്പർമാരെ പ്രതിനിധീകരിച്ച് 150 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. 
വി വിനോദ്, പി സീന, ഇ രവിചന്ദ്രൻ, പി  സുരേഷ് ബാബു, എം കെ ശ്യാമള എന്നിവരാണ്‌  പ്രസീഡിയം.  ടി തമ്പാൻ (പ്രമേയം),  കെ ദീപ (മിനുട്സ്), പി മുകേഷ് (ക്രഡൻഷ്യൽ), സി എ പ്രമോദ് (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായ വിവിധ കമ്മിറ്റികളും ജില്ലാ ഭാരവാഹികൾ സ്റ്റിയറിങ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു. 
വെള്ളി രാവിലെ ഒമ്പതിന് പൊതുചർച്ച പുനരാരംഭിക്കും. പകൽ മൂന്നിന് യാത്രയയപ്പ് സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്യും.
 
സഹകരണമേഖല തകർക്കാനുള്ള 
നീക്കത്തിൽനിന്ന് കേന്ദ്രം പിൻമാറണം
കണ്ണപുരം
സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കെസിഇയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൻഫോഴ്‌സ്‌മെന്റ്‌ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ റെയ്ഡുകൾ നടത്തി കോലാഹലം സൃഷ്ടിക്കുകയാണ്. കരുവണ്ണൂർ ബാങ്കിലെ ക്രമക്കേടിന്റെ മറപിടിച്ചാണ് കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കം. 97-ാം ഭരണഘടനാ ഭേദഗതി കോടതി ഇടപെട്ട് തടഞ്ഞതോടെയാണ് സഹകരണരംഗത്തെ തകർക്കാൻ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നത്.
ഇൻകം ടാക്സ് വകുപ്പ്‌, ഇഡി, ആർബിഐ എന്നിവയടക്കമുള്ള ഏജൻസികൾ ജനാധിപത്യ വ്യവസ്ഥയടക്കം തകിടം മറിക്കുകയാണ്. അയ്യന്തോൾ സഹകരണ ബാങ്കിൽ കേന്ദ്രസേനയെ അടക്കം ഉൾപ്പെടുത്തിയാണ് ഇഡി പരിശോധന നടത്തിയത്. വനിതാ ജീവനക്കാരെ രാപകൽ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പ്രതിഷേധാർഹമാണ്. സഹകരണ സ്ഥാപനങ്ങളിൽ കള്ളപ്പണമാണെന്ന വ്യാജ പ്രചാരണം നടത്തുന്നതും അവസാനിപ്പിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top