17 December Wednesday

‘അമ്മവയർ’ ഒന്നിന്‌ അരങ്ങിലെത്തും

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

അമ്മ വയർ തെരുവുനാടക റിഹേഴ്‌സലിൽനിന്ന്‌

 കണ്ണൂർ
മകന്റെ ലഹരി ഉപയോഗത്തിലൂടെ തകർന്ന കുടുംബം, അവന്റെ കൈയാൽ കൊല്ലപ്പെടുന്ന അമ്മ... തീരാനോവാകുന്ന ‘അമ്മവയർ’ ഒക്‌ടോബർ ഒന്നിന്‌ അരങ്ങിലെത്തും. സമൂഹത്തിൽ പിടിമുറുക്കുന്ന ലഹരിക്കെതിരെ പോരാടാൻ കുറ്റ്യാട്ടൂർ പഞ്ചായത്താണ്‌ തെരുവുനാടകവുമായി മുന്നിട്ടിറങ്ങുന്നത്‌.  പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തന്നെ നാടകം രചിച്ചപ്പോൾ  ഭരണസമിതിയംഗങ്ങളെല്ലാം കൈയടിച്ച്‌ പാസാക്കി. ചട്ടുകപ്പാറയിലെ കുറ്റ്യാട്ടൂർ സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിൽ രാത്രി എട്ടിനാണ്‌ ആദ്യ അവതരണം. 
കുറ്റ്യാട്ടൂരിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടകസഭയിലെ പത്തോളം കലാപ്രവർത്തകർ ചേർന്നാണ്‌ നാടകം അരങ്ങിലെത്തിക്കുന്നത്‌.  ജിജു ഒറപ്പടിയാണ്‌ സംവിധാനം.  പലരും ലഹരിക്ക്‌ അടിമയായ ശേഷമാണ്‌ പുറത്തറിയുന്നതെന്നും അതിനാലാണ്‌ ലഹരി ബോധവൽക്കരണ നാടകവുമായി പഞ്ചായത്ത്‌ രംഗത്തിറങ്ങുന്നതെന്ന്‌ നാടകകൃത്തും വൈസ് പ്രസിഡന്റുമായ നിജിലേഷ് പറമ്പൻ പറഞ്ഞു.   വിമുക്തി മിഷനുമായി ബന്ധപ്പെട്ട്  ജില്ലയ്ക്കകത്തും പുറത്തും നാടകം അവതരിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി റെജി വ്യക്തമാക്കി. ബുക്കിങ്ങിനായി  -99473 73858 ൽ  ബന്ധപ്പെടാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top