17 December Wednesday

സുവർണ്ണജൂബിലി സമാപനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

 കാഞ്ഞങ്ങാട്

വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആന്റ്‌ സ്പോർട്സ് ക്ലബ്ബിന്റെ  സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും സുവർണ ജൂബിലി ഹാളും പകൽ 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. സുവർണ്ണജൂബിലി  വർഷത്തിൽ ക്ലബ്ബ്  ഏർപ്പെടുത്തിയ പ്രഥമ അഴീക്കോടൻ സ്മാരക പുരസ്കാരം മുൻ എംപി പി കരുണാകരന് മുഖ്യമന്ത്രി സമ്മാനിക്കും. 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനാകും. സംസ്ഥാനകമ്മിറ്റിയം​ഗം കെ പി സതീഷ് ചന്ദ്രൻ ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകനും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം കർത്തമ്പുവിന്റെ  ഫോട്ടോ അനാഛാദനം ചെയ്യും. അഴീക്കോടൻ രാഘവന്റെ മകൾ സുധ അഴീക്കോടൻ മുഖ്യാതിഥിയാകും. വൈകീട്ട്  അനുസ്മരണ സമ്മേളനത്തിൽ  ടി ശശിധരൻ പ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടികൾ. വാർത്താ സമ്മേളനത്തിൽ  ശിവജി വെള്ളിക്കോത്ത്,  വി വി തുളസി,  ഡോ. സി ബാലൻ,   കെ വി ജയൻ,   കെ രാധാകൃഷ്ണൻ, കെ ബാലകൃഷ്ണൻ, പി വി അനിൽ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top